എം.കെ രാഘവന് വേണ്ടി കോണ്‍ഗ്രസ് ചുവരെഴുത്ത് പ്രചാരണം തുടങ്ങി
പ്രചാരണത്തില്‍ മേല്‍ക്കൈ നേടുകയാണ് ലക്ഷ്യം
Update: 2024-02-24 01:14 GMT
കോഴിക്കോട്: കോഴിക്കോട് ലോക്‌സാഭാ മണ്ഡലത്തിൽ എംകെ രാഘവന് വേണ്ടി കോണ്‍ഗ്രസ് ചുവരെഴുത്ത് പ്രചാരണം തുടങ്ങി.ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും എംകെ രാഘവന്റെ സ്ഥാനാർഥിത്വം ഉറപ്പായത്തോടെയാണ് ചുവരെഴുത്ത് തുടങ്ങിയത്.
കോഴിക്കോട് തലക്കുളത്തൂരിലാണ് എം കെ രാഘവന് വേണ്ടി കോണ്‍ഗ്രസുകാര്‍ റോഡരികില്‍ ചുവരെഴുതിത്തുടങ്ങിയത്.യു.ഡി.എഫ് സ്ഥാനാർഥി എംകെ രാഘവന് കൈപ്പത്തി അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക എന്നാണ് ചുവരെഴുത്തുകൾ. പ്രചാരണം പരമാവധി നേരത്തെ തുടങ്ങി മേൽക്കൈ നേടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
2009 മുതല്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് എംകെ രാഘവന്‍.ഇക്കുറി ലോക്സഭയിലേക്ക് നാലാം അങ്കത്തിനിറങ്ങുകയാണ് രാഘവൻ.