ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ മയക്കുമരുന്നൊളിപ്പിച്ചു; പഞ്ചായത്തംഗം അറസ്റ്റിൽ

ഭർത്താവിനെ കേസില്‍ കുടുക്കി ഒഴിവാക്കാൻ ശ്രമിച്ച ഇടുക്കിയിലെ പഞ്ചായത്ത് അംഗം അറസ്റ്റില്‍. മാരക ലഹരി മരുന്നായ എം.ഡി.എം.എ ആണ് ഭർത്താവിന്‍റെ വാഹനത്തിൽ ഇവർ ഒളിപ്പിച്ചുവെച്ചത്

Update: 2022-02-25 13:32 GMT

ഭർത്താവിനെ കേസില്‍ കുടുക്കി ഒഴിവാക്കാൻ ശ്രമിച്ച ഇടുക്കിയിലെ പഞ്ചായത്ത് അംഗം അറസ്റ്റില്‍. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ ഇടത് സ്വതന്ത്ര അംഗം സൗമ്യ സുനിൽ ആണ് അറസ്റ്റിൽ ആയത്. ഭര്‍ത്താവിനെ മയക്കുമരുന്ന് കേസിൽപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ എറണാകുളം സ്വദേശികളായ ഷെഫിൻ, ഷാനവാസ്‌ എന്നിവരും പൊലീസ് പിടിയിലായി. സൗമ്യയുടെ  സുഹൃത്തായ വിദേശ മലയാളിയുമായ വണ്ടന്മേട് സ്വദേശി വിനോദുമായി ചേർന്നാണ് ഇവര്‍ ഭര്‍ത്താവിനെതിരെ കൃത്യം നടത്തിയത്.

മാരക ലഹരി മരുന്നായ എം.ഡി.എം.എ ആണ് ഭർത്താവിന്‍റെ വാഹനത്തിൽ ഇവർ ഒളിപ്പിച്ചുവെച്ചത്. നേരത്തെ  ഭർത്താവിനെ വാഹനം ഇടിപ്പിച്ചും വിഷം കൊടുത്തു കൊല്ലാനും ഇവര്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞു. ആലോചന നടത്തി. ഫെബ്രുവരി 22നായിരുന്നു സംഭവം. 

Advertising
Advertising

വണ്ടൻമേട് സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു സൌമ്യയുടെ ഭര്‍ത്തവിന്‍റെ വാഹനത്തില്‍ നിന്ന് പൊലീസ് മയക്കുമരുന്ന് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവിന് സംഭവവുമായി ബന്ധപ്പെട്ട് പങ്കില്ലെന്നു പൊലീസിന് മനസിലാകുകയായിരുന്നു. പിന്നീട് തെളിവുകളുടെ സഹായത്തോടെ അന്വേഷണം അദ്ദഹത്തിന്‍റെ ഭാര്യയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കസ്റ്റഡിയിലെടുത്ത സൌമ്യയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. വരും മണിക്കൂറുകളിൽ കൂടുതൽ പേർ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുമെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News