തിരുവാലി പഞ്ചായത്തിലെ തർക്കം; യുഡിഎഫ് നേതൃത്വം ധാരണയിലെത്തി
മുസ്‌ലിം ലീഗിന് വൈസ് പ്രസിഡണ്ട് സ്ഥാനത്തിനൊപ്പം ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം കൂടി നൽകും
Update: 2025-12-28 14:31 GMT
മലപ്പുറം: മലപ്പുറം തിരുവാലി പഞ്ചായത്തിലെ തർക്കത്തിൽ യുഡിഎഫ് നേതൃത്വം ധാരണയിലെത്തി. മുസ്‌ലിം ലീഗിന് വൈസ് പ്രസിഡണ്ട് സ്ഥാനത്തിനൊപ്പം ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം കൂടി നൽകും. അവസാനത്തെ ഒരു വർഷം പ്രസിഡണ്ട് സ്ഥാനം ചർച്ചകൾക്ക് ശേഷം പരിഗണിക്കും
പ്രസിഡണ്ട് സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു. തുടർന്ന് ക്വാറം തികയാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. നാളെയാണ് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.