ലവ് ജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടച്ചിരുന്നു, കേരളത്തിൽ സ്ത്രീ സുരക്ഷയില്ല: ആർ.ശ്രീലേഖ

ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ലെന്നും ആർ.ശ്രീലേഖ

Update: 2026-04-03 09:43 GMT

തിരുവനന്തപുരം: വിവാദ പ്രസം​ഗവുമായി വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി ആർ.ശ്രീലേഖ. ലവ് ജിഹാദ് നടക്കുമ്പോൾ പോലും കേരള സർക്കാർ കണ്ണടച്ചു. അതുകൊണ്ടാണ് കേരളത്തിൽ സ്ത്രീ സുരക്ഷയില്ലാത്തതെന്നും ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ലെന്നും ആർ.ശ്രീലേഖ പറഞ്ഞു.

ബ്രഞ്ച് വിത്ത് ശ്രീലേഖ എന്ന പരിപാടിയിലാണ് വിവാദ പരാമർശം. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. പൊലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ട് പോലും സർക്കാർ എന്ത് നടപടിയെടുത്തുവെന്നും ശ്രീലേഖ ചോദിച്ചു. തനിക്ക് ദുരനുഭവം ഉണ്ടായപ്പോൾ ഡിസിപി പോലും കൂടെ നിന്നില്ലെന്നും രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ ഡിസിപിക്ക് തന്റെ കൂടെ നിൽക്കാനാകൂവെന്നും പറഞ്ഞ ശ്രീലേഖ ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും ആരോപിച്ചു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News