ബിജെപി പരിപാടിക്ക് നേരെ പാറ്റകളുടെ 'ആക്രമണം'

എം.ടി രമേശ് സംസാരിക്കുന്നതിനിടെയാണ് പാറ്റകള്‍ കൂട്ടത്തോടെയെത്തിയത്

Update: 2026-10-15 17:46 GMT

പാലക്കാട്: ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പാറ്റ ശല്യം. സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി പാലക്കാട് സംഘടിപ്പിച്ച പ്രതിഷേധ ജനസഭ എന്ന പരിപാടിക്കിടെയാണ് പാറ്റകളുടെ 'ആക്രമണം' ഉണ്ടായത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് സംസാരിക്കുന്നതിനിടെയാണ് പാറ്റകള്‍ കൂട്ടത്തോടെയെത്തിയത്. ഇതോടെ വേദിയിലും സദസ്സിലുമുണ്ടായിരുന്നവര്‍ വലഞ്ഞു. പിന്നീട് ലൈറ്റുകള്‍ ഓഫ് ചെയ്താണ് പ്രസംഗം തുടര്‍ന്നത്.  

Full View


Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News