'വിഡിയോ കോളിലൂടെ ഗൂഗിള്‍പേ തുറപ്പിച്ച് മത്സ്യവ്യാപാരിയുടെ പണം തട്ടി'; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

സൈനികരെന്നു പറഞ്ഞായിരുന്നു ഗൂഗിള്‍ പേ തുറപ്പിച്ച് പ്രതി 22,000 രൂപ തട്ടിയത്

Update: 2024-01-19 03:07 GMT
Editor : Shaheer | By : Web Desk

കോഴിക്കോട്: വിഡിയോ കോളിലൂടെ ഗൂഗിള്‍പേ തുറപ്പിച്ച് മത്സ്യവ്യാപാരിയുടെ പണം തട്ടിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. പണം നഷ്ടപ്പെട്ട കോഴിക്കോട് ഫറോക്കിലെ വ്യാപാരിയുടെയും സഹായിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പണം നിക്ഷേപിച്ച അക്കൗണ്ട് നേരത്തെ മരവിപ്പിച്ചിരുന്നു.

വിഡിയോ കോള്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട മത്സ്യവ്യാപാരി സിദ്ദീഖ്, സഹായി മുഹമ്മദ് വസീം അഹമ്മദ് എന്നിവരുടെ മൊഴിയാണ് ഫറോക്ക് പൊലീസ് വിശദമായി രേഖപ്പെടുത്തിയത്.. വസീം മുഹമ്മദാണ് സൈനികരെന്ന പേരില്‍ വിഡിയോ കോള്‍ ചെയ്തയാളുമായി കൂടുതല്‍ സംസാരിച്ചത്. വോയ്സ് കോളിലും വാട്സ്ആപ്പ് ചാറ്റിലും പിന്നീട് വിഡിയോ കോളിലും നടന്ന ആശയവിനിമയങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്.

Advertising
Advertising

സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി നല്‍കിയതിനു പിന്നാലെ തട്ടിപ്പുകാര്‍ പണം അയപ്പിച്ച ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പായതിനാല്‍ സൈബര്‍ വിങ്ങിന്റെ സഹായം കൂടി പൊലീസ് തേടും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സൈനികരെന്ന വ്യാജേനെ വിഡിയോ കോള്‍ ചെയ്ത് ഗൂഗിള്‍ പേ തുറപ്പിച്ച ശേഷം മത്സ്യവ്യാപാരിയുടെ അക്കൗണ്ടില്‍നിന്ന് 22,000 രൂപ തട്ടിയത്. വിഡിയോ കോള്‍ ചെയ്തവര്‍ പറഞ്ഞ ആറക്ക നമ്പറും പിന്നീട് സ്വന്തം പിന്‍നമ്പറും ഫോണില്‍ ടൈപ്പ് ചെയ്തതിനു പിന്നാലെയായിരുന്നു പണം നഷ്ടമായത്.

Full View

30 വര്‍ഷമായി ഫറോക്ക് കരുവന്‍തിരുത്തി റോഡിലെ മീന്‍ മാര്‍ക്കറ്റില്‍ മത്സ്യവ്യാപാരിയാണ് സിദ്ദീഖ്.

Summary: Investigation continues in the case of Rs 22,000 theft from a fishmonger through Google Pay scam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News