തിരുമല അനിൽ പ്രസിഡന്റായ സഹകരണ സംഘത്തിൽ ക്രമക്കേട്; ഒരുകോടി 18 ലക്ഷം രൂപയുടെ നഷ്ടം

ചട്ടവിരുദ്ധമായി പലിശ നല്‍കിയതിലൂടെ പതിനാല് ലക്ഷം നഷ്ടമുണ്ടായതായും സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു

Update: 2025-09-23 06:48 GMT

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലർ തിരുമല അനില്‍ പ്രസിഡന്റായി സഹകരണ സംഘത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തൽ. ചട്ടവിരുദ്ധമായി പലിശ നല്‍കിയതിലൂടെ പതിനാല് ലക്ഷം നഷ്ടമുണ്ടായി. ക്രമക്കേടില്‍ ആകെ നഷ്ടം ഒരുകോടി 18 ലക്ഷം രൂപയെന്നും സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ട്.

അതേസമയം, തിരുമല അനിലിന്റെ ആത്മഹത്യയിൽ അന്വേഷണത്തിന് പ്രത്യേക സംഘം. തിരുവനന്തപുരം കൻ്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. സഹകരണ സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളും സംഘം അന്വേഷിക്കും. ബാങ്കിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പലിശ നൽകി എന്നുള്ളതാണ് പ്രധാന ക്രമക്കേട്.

Advertising
Advertising

ശമ്പളം നൽകിയതിലും ക്രമക്കേട് നടന്നതായി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. പ്രതിമാസ നിക്ഷേപത്തിൽ നിന്ന് നാല് കോടിയോളം രൂപയുടെ കുടിശ്ശികയും കണ്ടെത്തിയിട്ടുണ്ട്. പ്രസിഡന്റ് അഡ്വാൻസ് ആയി എടുത്ത മൂന്ന് ലക്ഷം രൂപം തിരികെ അടക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും പ്രധാനമായി സി ക്ലാസ് മെമ്പർമാർക്ക് ലോൺ നൽകിയതുമായി ബന്ധപ്പെട്ട കടമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News