ഇത് ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച കോൺഗ്രസല്ല, ആരും പ്രസ്ഥാനത്തിന് മുകളിലല്ലെന്ന് കെ. സുധാകരൻ

മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫ് തലശ്ശേരി സഹകരണ ആശുപത്രി ഭരണം പിടിച്ചത്. കെ. സുധാകരൻ നേരിട്ടാണ് യുഡിഎഫിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.

Update: 2021-12-06 01:53 GMT
Advertising

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുതിർന്ന നേതാക്കൾക്കെതിരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. 'ആരും പ്രസ്ഥാനത്തിന് മുകളിലല്ല, ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരുമല്ല. കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നുമല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം'-സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫ് തലശ്ശേരി സഹകരണ ആശുപത്രി ഭരണം പിടിച്ചത്. കെ. സുധാകരൻ നേരിട്ടാണ് യുഡിഎഫിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ തയ്യാറാവാത്ത ഉമ്മൻചാണ്ടി, ചെന്നിത്തല തുടങ്ങിയ നേതാക്കൾക്കുള്ള താക്കീത് കൂടിയാണ് സുധാകരന്റെ പ്രസ്താവന. മുതിർന്ന നേതാക്കൾക്ക് കീഴടങ്ങി മുന്നോട്ടുപോവാനില്ലെന്ന ഉറച്ച നിലപാടിലാണ് സുധാകരൻ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നു. സാധാരണ പ്രവർത്തകരുടെ വിജയം, കോൺഗ്രസിന്റെ വിജയം!

ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല,

ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല.

കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ

ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം.

ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള

ആശുപത്രി തിരഞ്ഞെടുപ്പിൽ

കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം.

''ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.''

ഇവിടെ ചിലരെങ്കിലും ഉണ്ട്,

പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ

കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നലും!

കോൺഗ്രസിനേക്കാൾ വലുത് ഞാനാണെന്ന തോന്നലും!!

ഞാനെന്ന മനോഭാവത്തിനും

വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി.

ഒന്ന് നിങ്ങൾ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിൻ്റെ തെരുവുകളിലേക്ക് നോക്കൂ...

ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച

കോൺഗ്രസല്ല...

ഒരു മനസ്സോടെ

ഒരേ വികാരമായി

ഒരു സാഗരം പോലെ

ത്രിവർണ്ണ പതാക ചോട്ടിൽ

ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ...

അവർക്ക് വ്യക്തികളല്ല വലുത്,

കോൺഗ്രസ് മാത്രമാണ്.

കോൺഗ്രസ് മാത്രം!

ഇവിടെ ആർക്കും മാറിനിൽക്കാനാവില്ല,

മുന്നോട്ട്...

ജയ് കോൺഗ്രസ്!

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News