Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖരന് താഴെയുള്ള ചില ബിജെപി നേതാക്കള്‍ തങ്ങളെ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. എന്‍ഡിഎയില്‍ നിന്ന് അവഹേളനം മാത്രമാണ് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ ആവശ്യപ്പെടുമെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കുമെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
'നിലവിലെ പ്രസിഡന്റ് ഒഴികെ ബാക്കിയെല്ലാ നേതാക്കളും തങ്ങളെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നവരാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. പാര്‍ട്ടി വളര്‍ന്നുവന്നാല്‍ ഞങ്ങള്‍ക്ക് കുറച്ച് സീറ്റുകള്‍ നല്‍കേണ്ടിവരും. അത് തങ്ങള്‍ക്ക് നഷ്ടമാകുമെന്ന് കരുതിയാണ് ചിലര്‍ തങ്ങളെ ഒതുക്കാന്‍ ശ്രമിക്കുന്നത്. അവഹേളനം മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കും'. ചന്ദ്രശേഖരന്‍ പറഞ്ഞു.
'യുഡിഎഫ് മുന്നണിയിലേക്കുള്ള പാര്‍ട്ടിയുടെ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് വാതിലടച്ചുകഴിഞ്ഞെന്നും ആ വിഷയം തീര്‍ന്നുവെന്നുമായിരുന്നു ചന്ദ്രശേഖരന്റെ മറുപടി. നമ്മള്‍ ഒരു പാര്‍ട്ടിക്കും അപേക്ഷ നല്‍കിയിട്ടില്ല. വി.ഡി സതീശനേ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണെടുത്തില്ല.'
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണ ലഭിച്ചില്ലെന്നത് വസ്തുതയാണെന്നും ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ നല്‍കിയ പരാതികള്‍ പൂര്‍ണമായും പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.