ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ നേട്ടം ആവ‍‌‍‍ർത്തിച്ച് കേരളം

ഫാസ്റ്റ് മൂവേഴ്സ് വിഭാഗത്തിൽ ടോപ്പ് അച്ചീവർ സ്ഥാനം നിലനിർത്താൻ കേരളത്തിന് സാധിച്ചു

Update: 2025-11-11 16:07 GMT

ന്യുഡൽഹി: ഈസ് ഓഫ് ഡൂയിങ് ബിസിനസ് റിഫോംസ് 2024  ൽ നേട്ടം ആവ‍‌‍‍ർത്തിച്ച് കേരളം. ഒന്നാം ക്യാറ്റ​ഗറിയായ ഫാസ്റ്റ് മൂവേഴിസിൽ ടോപ്പ് അച്ചീവർ സ്ഥാനം നിലനിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞു. വ്യവസായ മന്ത്രിമാരുടെ യോ​ഗത്തിൽ കേന്ദ്രമന്ത്രി പീയുഷ് ​ഗോയലിൽ നിന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പുരസ്ക്കാരം ഏറ്റുവാങ്ങി.

കഴിഞ്ഞ തവണ 91 ശതമാനം റിഫോംസ് നടപ്പാക്കിയാണ് ഒന്നാമതെത്തിയതെങ്കിൽ ഇത്തവണയത് 99.3 ശതമാനമായി. കഴിഞ്ഞ തവണ രണ്ട് വിഭാ​ഗങ്ങളിലാണ് ഒന്നാമതെത്താൻ കഴിഞ്ഞത്. ഇത്തവണ നാല് വിഭാ​ഗത്തിലും കേരളം ഒന്നാമതാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്ര​ദേശും ഫാസ്റ്റ് മൂവേഴ്സ് ക്യാറ്റ​ഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

തമിഴ്നാട് മഹാരാഷ്ട്ര ഗുജറാത്ത് എന്നിവയെല്ലാം രണ്ടാം കാറ്റഗറിയിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണത്തെ നേട്ടം ഒറു താൽക്കാലിക പ്രതിഭാസമല്ലെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ മികച്ച പ്രകടനമെന്നും വ്യവസായ മേഖലയുടെ ഉണർവിന് 2024 ലെ റാങ്കിങ് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. നേട്ടത്തിന് പിന്നിൽ എല്ലാവകുപ്പുകളുടേയും പിന്തുണയുണ്ട്. മുൻകാലങ്ങളിൽ പുറകിലായിരുന്ന മേഖലകളിൽ പോലും നേട്ടമുണ്ടാക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News