ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍; മൂന്നാം ദിനവും പ്രതികളെ തിരഞ്ഞ് പൊലീസ്

വാഹനങ്ങളെ കുറിച്ചോ പ്രതികളെ കുറിച്ചോ കൃത്യം ആയ വിവരം ഇല്ല

Update: 2023-11-30 03:16 GMT

പ്രതിയെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം

കൊല്ലം: കൊല്ലം ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയി മൂന്ന് ദിവസം ആകുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. വാഹനങ്ങളെ കുറിച്ചോ പ്രതികളെ കുറിച്ചോ കൃത്യം ആയ വിവരം ഇല്ല. ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മേൽ വലിയ സമ്മർദ്ദമാണ്.

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ മുഴുവൻ കാഴ്ചക്കാരാക്കുന്ന രീതിയിൽ ആണ് കുട്ടിയെ കൊണ്ട് പോയ സംഘത്തിന്റെ നീക്കങ്ങൾ. സിസി ടിവി ദൃശ്യങ്ങളും വാഹന പരിശോധനയും രേഖ ചിത്രങ്ങളും തയ്യാറാക്കിയെങ്കിലും ഫലം നിരാശ മാത്രം. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ചകൾ വന്നുവോ എന്നതും പരിശോധിക്കുന്നുണ്ട്.

Advertising
Advertising

പ്രതികളെ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കുറ്റവാളികളിലേക്ക് നയിക്കുന്ന ഒന്നും തന്നെ കണ്ടെത്താനും കഴിഞ്ഞില്ല. ഇത് പ്രതീക്ഷ മുഴുവൻ കുട്ടിയിലാണ്. കൊല്ലം റൂറൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി ആരെയും സിറ്റിയിലെ എസിപിമാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഘം രാവും പകലും ഓട്ടത്തിലാണ്. ഡി.ഐ.ജി കൊല്ലത്ത് തന്നെ ക്യാമ്പ് ചെയുന്നുണ്ട്. കുട്ടിയിൽ നിന്നും ഇന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചേക്കും. പ്രതികൾ ജില്ലാ വിട്ടോ എന്നാ സംശയവുമുണ്ട് . നഗര ഹൃദയത്തിൽ എത്തിയിട്ടും പിടികൂടാനും ആയില്ല. കേരളത്തെ ഞെട്ടിച്ച തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികൾ ഒളിമറയത്ത് ഇരിക്കുമ്പോൾ അത് കേരള പൊലീസിന്‍റെ ചരിത്രത്തിലെയും സമാനതകളില്ലാത്ത ഒരു അധ്യായമായി മാറുകയാണ്. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ കേസിൽ അന്വേഷണ മികവിന് പേരുകേട്ട കേരള പോലീസിന് അതൊരു നാണക്കേടായി മാറും.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News