Writer - രാഗേന്ദു പി.ആർ
Web Journalist
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പില്‍ ബസ് ജീവനക്കാരുടെ മര്‍ദനത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പിലാശ്ശേരി സ്വദേശി അസറുദ്ദീനാണ് പരിക്കേറ്റത്. ബസ് ഇന്‍ഡിക്കേറ്റര്‍ ഇടാതെ പിന്നോട്ട് എടുത്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം.
പരിക്കേറ്റ അസറുദ്ദീന് ദിവസങ്ങള്‍ മുമ്പ് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. രണ്ട് ജീവനക്കാര്‍ സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ടു.