ഡീപ് ഫേക്ക് പണം തട്ടിപ്പ്: മുഖ്യപ്രതിയെ കോഴിക്കോട്ടെ കോടതിയിൽ ഹാജരാക്കി
എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കോഴിക്കോട് സ്വദേശിയിൽനിന്ന് 40,000 രൂപ തട്ടിയ കേസിലാണ് പ്രതി കൗശൽഷായെ കോഴിക്കോട്ടെത്തിച്ചത്
Update: 2024-01-17 09:56 GMT
പ്രതി കൗശൽ ഷാ
കോഴിക്കോട്: ഡീപ് ഫേക്ക് തട്ടിപ്പിലൂടെ പണം തട്ടിയ കേസിൽ മുഖ്യപ്രതി ഗുജറാത്ത് സ്വദേശി കൗശൽ ഷായെ കോടതിയിൽ ഹാജരാക്കി. കോഴിക്കോട് സി.ജെ.എം കോടതിയിലാണു പ്രതിയെ എത്തിച്ചത്. തിഹാർ ജയിലിലായിരുന്ന പ്രതിയെ ഡൽഹി പൊലീസിന്റെ സഹായത്തോടെയാണ് കേരളത്തിലെത്തിച്ചത്.
കോഴിക്കോട് പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണനിൽനിന്നാണ് ഇയാൾ 40,000 രൂപ തട്ടിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണു സുഹൃത്തെന്നു തെറ്റിദ്ധരിപ്പിച്ച് ഇയാൾ പണം തട്ടിയത്. വിഡിയോ കോളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടായിരുന്നു തട്ടിപ്പ്.
കേസിലെ മറ്റു പ്രതികളും നേരത്തെ പിടിയിലായിട്ടുണ്ട്. നഷ്ടമായ തുക പരാതിക്കാരനു തിരിച്ചുലഭിക്കുകയും ചെയ്തു.
Summary: Kaushal Shah, the main accused in the deep fake scam case, was produced in the Kozhikode CJM court.