മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് വാർഷിക പൊതുയോഗം പൂർത്തിയായി

കമ്പനിയുടെ പ്രധാന അജണ്ടകളും സ്റ്റാറ്റ്യൂട്ടറി നടപടിക്രമങ്ങളും യോഗം ചർച്ച ചെയ്ത് പൂർത്തിയാക്കി

Update: 2026-11-04 08:26 GMT

മീഡിയവണിന് നേതൃത്വം നൽകുന്ന ​മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ 2025–26 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം ഓൺലൈൻ വഴി ചേർന്നു. മാനേജിംഗ് ഡയറക്ടർ ഡോ. യാസീൻ അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കമ്പനിയുടെ വാർഷിക സാമ്പത്തിക റിപ്പോർട്ടുകളും പ്രവർത്തന വിലയിരുത്തലുകളും അംഗീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി കാഴ്ചവെച്ച മികച്ച പ്രകടനത്തെയും ടീം അംഗങ്ങളുടെ പരിശ്രമത്തെയും മാനേജിങ് ഡയറക്ടർ പ്രശംസിച്ചു.

റേറ്റിംഗ് ഏജൻസിയായ ബാർക്കിൽ നിന്ന് വിട്ടുനിന്നിട്ടും മലയാളത്തിലെ മികച്ച മൂന്ന് വാർത്താ ചാനലുകളിൽ ഒന്നായി മീഡിയവൺ മുൻനിരയിൽ തുടരുന്നത് അഭിമാനകരമാണെന്ന് ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സ്ഥാപനം ഡിജിറ്റൽ പരിവർത്തനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് ചുവടുവെച്ചതായി മാനേജിംഗ് എഡിറ്റർ സി. ദാവൂദ് വ്യക്താക്കി.

Advertising
Advertising

യോഗത്തിൽ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മാനേജിങ് എഡിറ്റർ ഡോ. യാസീൻ അഷ്റഫ് എന്നിവർ സംസാരിക്കുന്നു 

കമ്പനിയുടെ പ്രധാന അജണ്ടകളും സ്റ്റാറ്റ്യൂട്ടറി നടപടിക്രമങ്ങളും യോഗം ചർച്ച ചെയ്ത് പൂർത്തിയാക്കി. ഗ്രൂപ്പ് സി.ഇ.ഒയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ മുഷ്താഖ് അഹ്‌മദ് യോഗത്തിന് സ്വാഗതവും കമ്പനി സെക്രട്ടറി എസ്. മേഘ്ന നന്ദിയും പറഞ്ഞു.

ഡയറക്ടർമാരായ ഡോ. ടി. അഹമ്മദ്, കെ. ടി. എം. എ. സലാം, വയലാർ ഗോപകുമാർ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ജി.എം പി.ബി.എം. ഫർമീസ് എന്നിവരും കമ്പനി ഓഡിറ്റർമാരായ ആർ.ജി.എൻ പ്രൈസ് ആൻഡ് കമ്പനി, ആഷിക്ക് ആൻഡ് അസോസിയേറ്റ്സ്, തഖിയുദ്ദീൻ ആൻഡ് അസോസിയേറ്റ്സ് എന്നിവരുടെ പ്രതിനിധികളും, കമ്പനി ഷെയർ ഹോൾഡർമാരും പങ്കെടുത്തു.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - ബിസിനസ് ഡെസ്ക്

contributor

Similar News