ഒഴിഞ്ഞുപോയത് 3000 ത്തിലധികം പേർ; മൺട്രോത്തുരുത്തിന്റെ സംരക്ഷണത്തിന് പദ്ധതി വേണമെന്ന് ആവശ്യം

10 വർഷത്തിന് മുൻപ് പതിനായിരത്തിൽ അധികം ആളുകൾ ഉണ്ടായിരുന്ന തുരുത്തിൽ നിലവിൽ ഏഴായിരത്തിൽ താഴെ ആളുകളാണുള്ളത്

Update: 2021-11-19 06:22 GMT

വെള്ളപ്പൊക്കദുരിതം നേരിടുന്ന കൊല്ലം മൺട്രോത്തുരുത്തിന്റെ സംരക്ഷണത്തിന് പദ്ധതികൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. പതിനായിരത്തിലധികം ആളുകൾ താമസിച്ചിരുന്ന തുരുത്തിൽ നിന്ന് 3000 ൽ അധികം പേരാണ് ഒഴിഞ്ഞുപോയത്. വർഷത്തിൽ ആറു മാസവും വെള്ളപ്പൊക്കദുരിതം ഉണ്ടാകുന്ന 12 തുരുത്തുകൾ ഉൾപ്പെട്ടതാണ് മൺട്രോത്തുരുത്ത്. ജില്ലയിലെ ജൈവവൈവിധ്യകലവറയായ മൺട്രോത്തുരുത്ത് നിവാസികൾക്ക് പറയാനുള്ളത് ഇത്തരം ദുരിതത്തിന്റെ കഥകളാണ്. വെള്ളം കയറി അപ്രത്യക്ഷമാകാൻ സാധ്യതയുള്ള സ്ഥലമായി കണക്കാക്കുന്ന പ്രദേശമാണ് മൺട്രോത്തുരുത്ത്. 10 വർഷത്തിന് മുൻപ് പതിനായിരത്തിൽ അധികം ആളുകൾ ഉണ്ടായിരുന്ന തുരുത്തിൽ നിലവിൽ ഏഴായിരത്തിൽ താഴെ ആളുകളാണുള്ളത്.

Advertising
Advertising

Full View

പ്രകൃതി രമണീയമായ ഈ പ്രദേശം സംരക്ഷിക്കാൻ നിലവിൽ ജൈവ സുരക്ഷാകവചം ഒരുക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. ജൈവ പാർശ്വഭിത്തികൾ സ്ഥാപിച്ച് അതിൽ കണ്ടൽ കാടുകൾ വെച്ചുപിടുപ്പിക്കുന്നതാണ് ഇതിൽ പ്രധാന പ്രവൃത്തി. പ്രദേശത്തിന്റെ സംരക്ഷണത്തിനായി കൂടുതൽ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഫലപ്രദമായ പദ്ധതി നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതേ സമയം ടൂറിസം രംഗത്ത് വൻമുന്നേറ്റമാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News