മുനമ്പം; ജുഡീഷ്യൽ കമ്മീഷന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹരജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കേരള വഖഫ് സംരക്ഷണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്

Update: 2025-01-29 02:33 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച സർക്കാർ നടപടിയെ ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേരള വഖഫ് സംരക്ഷണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പ്രാരംഭവാദം കേട്ട ഹൈക്കോടതി കമ്മീഷനെ നിയോഗിച്ചത് സംബന്ധിച്ച് സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു.

എന്ത് അധികാരപരിധി ഉപയോഗിച്ചാണ് കമ്മീഷന്‍റെ നിയമനമെന്നും കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെട്ട വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് കമ്മീഷനെ വെക്കാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു. എന്നാൽ ഭൂമി സംബന്ധിച്ച വിഷയം പരിശോധക്കാൻ കമ്മീഷനെ നിയോഗിക്കാമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഇതോടെയാണ് വിശദമായ മറുപടി നൽകാൻ കോടതി സർക്കാറിന് നിർദേശം നൽകിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News