നോര്‍ക്ക- യുകെ കരിയര്‍ ഫെയറിന് കൊച്ചിയില്‍ തുടക്കം

വെള്ളിയാഴ്ച വരെ റിക്രൂട്ട്മെന്റിനുള്ള ഇന്റര്‍വ്യൂ തുടരും.

Update: 2022-11-21 19:38 GMT

നോര്‍ക്ക- യു.കെ കരിയര്‍ ഫെയര്‍ കൊച്ചിയില്‍ ആരംഭിച്ചു. ആരോഗ്യം, സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കാണ് ആദ്യ ഘട്ട റിക്രൂട്ട്മെന്റ് നടത്തുന്നത്. പരിപാടിയുടെ ഉദ്ഘാടനം നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോ തെറാപിസ്റ്റ് തുടങ്ങി 13 മേഖലകളിലാണ് ആദ്യഘട്ട റിക്രൂട്ട്മെന്റ്. പതിനായിരത്തോളം അപേക്ഷകളില്‍ നിന്നും ഭാഷാ പരിചയവും വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവും ഉള്ള ഉദ്യോഗാര്‍ഥികളെയാണ് ആദ്യഘട്ട അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്.

Advertising
Advertising

എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന ഫെയര്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വരെ റിക്രൂട്ട്മെന്റിനുള്ള ഇന്റര്‍വ്യൂ തുടരും.

കേരളത്തിലെ ആരോഗ്യമേഖലകളില്‍ നിന്നുള്ളവര്‍ക്ക് സുരക്ഷിതവും വിദേശത്ത് ജോലി സാധ്യമാക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രി ഒപ്പുവച്ചിരുന്നു. ഇതിന്റ ഭാഗമായാണ് ജോബ്ഫെയര്‍ നടത്തുന്നത്. റിക്രൂട്ട്മെന്റിന്റെ രണ്ടാംഘട്ടം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കും.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News