ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി ഗുരുവായൂരിൽ; സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

ഇന്ന് വിവാഹം നടക്കുന്ന 30ലേറെ വധൂവരന്മാരെ മോദി നേരിട്ട് ആശംസിക്കും

Update: 2024-01-17 03:03 GMT
Editor : Lissy P | By : Web Desk
Advertising

ഗുരുവായൂര്‍: ബി.ജെ.പി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയ മോദി ക്ഷേത്രദര്‍ശനം നടത്തുകയും താമരകൊണ്ട് തുലാഭാരവും നടത്തും. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ക്ഷേത്രനഗരിയില്‍ ഒരുക്കുന്നത്. 

ഇന്ന് വിവാഹം നടക്കുന്ന 30ലേറെ വധൂവരന്മാരെ മോദി നേരിട്ട് ആശംസിക്കും. ഉച്ചക്ക് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഷിപ്പ് യാര്‍ഡില്‍ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബി.ജെ.പിയുടെ ശക്തികേന്ദ്ര സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News