സ്‌കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം

26 കുട്ടികളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

Update: 2026-01-07 12:30 GMT

കോട്ടയം: പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. 26 കുട്ടികളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. കുട്ടികൾക്ക് ഇന്നലെ സ്‌കൂളിൽ വിര ഗുളിക നൽകിയിരുന്നു. അതാണോ അസ്വസ്ഥതക്ക് കാരണമെന്നും പരിശോധിക്കുന്നുണ്ട്.

ഇന്ന് ഉച്ചക്ക് പയറും മോരുമാണ് ചോറിനൊപ്പം നൽകിയിരുന്നത്. ഇതിൽ ഏതെങ്കിലും ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണോ കുട്ടികളിൽ അസ്വസ്ഥത ഉണ്ടാക്കിയതെന്ന് കാര്യം പരിശോധിക്കുന്നുണ്ട്. കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു എന്ന കാര്യത്തിൽ ആശുപത്രി അധികൃതർ സ്ഥിരീകരണം നൽകുന്നില്ല. കൂടുതൽ പരിശോധനക്ക് ശേഷമേ സംഭവത്തിൽ വ്യക്തത വരികയുള്ളു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News