ഷഹബാസ് വധം: താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സർവകക്ഷി യോഗം; ജാഗ്രതാ സമിതി രൂപീകരിച്ചു

'രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നൽകും'

Update: 2025-03-06 10:00 GMT

കോഴിക്കോട്: ഷഹബാസ് വധത്തിനോട് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സർവ്വകക്ഷി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുത്തു.

യോഗത്തിൽ വിവിധ മേഖലകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി പഞ്ചായത്ത് തല ജാഗ്രത സമിതി രൂപീകരിച്ചു. ഇത്തരം സംഭവങ്ങൾ അവർത്തിക്കാതിരിക്കുന്നതിന് വേണ്ടി രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നൽകാനും യോഗത്തിൽ തീരുമാനിച്ചു. വാർഡ് തലത്തിൽ ജാഗ്രതാ സമിതി രൂപീകരിക്കാനും തീരുമാനം.

ഹൈസ്കൂൾ പ്രധാന അധ്യാപകർ, പിടിഎ പ്രസിഡണ്ടുമാർ, സമാന്തര വിദ്യാഭ്യാസ സ്ഥാപങ്ങളുടെ തലവന്മാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, യുവജന വിദ്യാർത്ഥി സംഘടന നേതാക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.  

വാർത്ത കാണാം: 

Full View


Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News