'പന്നിയെന്ന് വരെ വിളിച്ചു' ഡാന്‍സിന് ഗ്രേസാണ് മുഖ്യം, ശരീരവണ്ണമല്ല: ഷംന കാസിം

വിവാഹത്തിനും പ്രസവത്തിനും ശേഷം സ്ത്രീകളില്‍ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ സ്വാഭാവികമാണെന്നും ഷംന

Update: 2026-10-31 08:07 GMT

ഡാന്‍സ് ചെയ്യാന്‍ ശരീരവണ്ണം ഒരു പ്രശനമല്ലെന്ന് നടിയും നര്‍ത്തകിയുമായ ഷംന കാസിം. ഗ്രേസും ശരീരത്തിന്റെ ഫിറ്റ്‌നസുമാണ് പ്രാധാന്യമെന്നും ഷംന പറയുന്നു. ജയിലര്‍ 2-ലെ 'അല ബൊലേലോ' ഹിറ്റായതിന് പിന്നാലെയാണ് ഷംനയുടെ പ്രതികരണം.

ജയിലറിന് മുമ്പ് ഷംന നൃത്തം അവതരിപ്പിച്ച മഹേഷ് ബാബു നായകനായെത്തിയ 'ഗുണ്ടൂര്‍ കാരം' സിനിമയിലെ 'കുര്‍ച്ചി മടത്തപ്പെട്ടി' ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാല്‍ കുര്‍ച്ചി മടത്തപ്പെട്ടി റിലീസായ സമയത്ത് താന്‍ ബോഡി ഷെയിമിങ് നേരിടാന്‍ തയ്യാറായിരിക്കുകയായിരുന്നു. പന്നിയെന്ന് വരെ ചിലര്‍ വിളിച്ചു. പക്ഷെ, അപ്രതീക്ഷിതമായി ആ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നും ഷംന കാസിം പറഞ്ഞു. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഷംന.

Advertising
Advertising

വിവാഹത്തിനും പ്രസവത്തിനും ശേഷം സ്ത്രീകളില്‍ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ സ്വാഭാവികമാണെന്നും സമൂഹത്തിന്റെ സ്ലിം ഫിറ്റ് സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടി തന്റെ സ്വാഭാവികത നഷ്ടപ്പെടുത്താന്‍ താത്പര്യമില്ലെന്നും ഷംന കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും ആരോഗ്യകരമായ ഡയറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ഷംന പറഞ്ഞു.

കുര്‍ച്ചി മടത്തപ്പെട്ടിയാണ് ജയിലറിലേക്ക് എത്തിച്ചതെന്നും സംവിധായകന്‍ കുര്‍ച്ചി മടത്തപ്പെട്ടി ഇഷ്ടപ്പെട്ടതുകൊണ്ടാണ് സംവിധായകൻ നെൽസൺ തന്നെ കാസ്റ്റ് ചെയ്തതെന്നും താരം പ്രതികരിച്ചു. ഷൂട്ടിന് ശേഷം 'You have Powerful Eyes' എന്നാണ് രജനികാന്ത് തന്നോട് പറഞ്ഞത്. വിവാഹത്തിന് ശേഷം ഒരുപാട് അവസരങ്ങള്‍ കിട്ടിയെന്നും അതില്‍ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ഷംന കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ജയിലര്‍ 2. ആഗോള ബോക്‌സ് ഓഫീസില്‍ 776 കോടി രൂപയാണ് ഇതുവരെ ജയിലര്‍ 2 നേടിയത്. മോഹന്‍ലാല്‍, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ സൂര്യ, വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, യോഗി ബാബു, ഹക്കീം ഷാജഹാന്‍ തുടങ്ങിയ വന്‍ താരനിരയാണ് സിനിമയിലുള്ളത്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ജയിലറിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഹിറ്റാണ്.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News