'ഷറഫേ, നീ ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്, കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല': ഷറഫുദ്ദീനോട് ഒമര്‍ ലുലു

ഒരുമാസം ശ്രമിച്ചാൽ പ്രധാനമന്ത്രിയുടെ അപ്പോയിൻമെന്റ് വരെ കിട്ടുന്ന രാജ്യത്താണ് ഈ സ്ഥിതിയെന്നും ഒമര്‍ ലുലു

Update: 2026-10-19 15:42 GMT

കൊച്ചി: പുതിയ സിനിമയുടെ കഥ പറയാനായി കഴിഞ്ഞ രണ്ടുമാസമായി ശ്രമിച്ചിട്ടും നടൻ ഷറഫുദ്ദീൻ ഫോണെടുക്കുന്നില്ലെന്ന് സംവിധായകൻ ഒമർ ലുലു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് ഒമർ ലുലു ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുമാസം ശ്രമിച്ചാൽ പ്രധാനമന്ത്രിയുടെ അപ്പോയിൻമെന്റ് വരെ കിട്ടുന്ന രാജ്യത്താണ് ഈ സ്ഥിതിയെന്നും സംവിധായകൻ പറയുന്നു. 

ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ;

'ഞങ്ങൾ ഒന്നിച്ച 100 ദിവസം ഓടിയ Happy Wedding എന്ന സിനിമയ്ക്ക് ശേഷം പത്ത് വർഷം കഴിഞ്ഞു ഞാന്‍ ഷറഫുദ്ദീനുമായി വർക്ക് ചെയ്‌തിട്ട്.

രണ്ട് പുതിയ പയ്യൻമാർ വന്ന് പറഞ്ഞ കഥ കേട്ടപ്പോൾ, ഈ കഥാപാത്രം ഷറഫ് ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി,അങ്ങനെ 6 വർഷത്തിന് ശേഷം ഞാന്‍ ഷറഫിനെ വിളിച്ചു. കഥയുടെ ഏകദേശം പകുതിയിലധികം എഴുത്ത് പൂർത്തിയായ സമയമായിരുന്നു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. ഞാൻ ബാക്കി എഴുത്തുമായി മുന്നോട്ടുപോയി.ഇതിനിടക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാൻ പ്ളാൻ ചെയ്തു പക്ഷേ ഒന്നും കൂടി സ്ക്രിപ്പ്റ്റ് നന്നാക്കിയിട്ട് കാണാമെന്ന് ഞാന്‍ വിചാരിച്ചു.

Advertising
Advertising

പക്ഷേ ഇപ്പോൾ സ്ക്രിപ്പ്റ്റ് 80% കഴിഞ്ഞു ഇനി അർട്ടിസ്റ്റിനെ കൺഫോം ചെയ്തു വേണം സ്ക്രിപ്പ്റ്റ് പൂര്‍ത്തിയാക്കാന്‍,എന്നാൽ ഷറഫ് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല രണ്ട് മാസമായി! ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന നമ്മുടെ രാജ്യത്ത്. എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല

'ഹാപ്പി വെഡ്ഡിങ്' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. പിന്നീട് 'ചങ്ക്‌സ്', 'അഡാർ ലവ്', 'ധമാക്ക', 'നല്ല സമയം' എന്നീ ചിത്രങ്ങൾ ചെയ്തു. 2024-ൽ പുറത്തിറങ്ങിയ 'ബാഡ് ബോയ്‌സ്' ആണ് അവസാനം തിയേറ്ററിലെത്തിയ ചിത്രം.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News