പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലം; നീതി കിട്ടുംവരെ മുന്നോട്ടുപോകുമെന്ന് സിസ്റ്റര്‍ അനുപമ

കേസ് അട്ടിമറിക്കപ്പെട്ടത് തന്നെയാണെന്നും അനുപമ പറഞ്ഞു

Update: 2022-01-14 07:45 GMT

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി സിസ്റ്റര്‍ അനുപമ. പണവും സ്വാധീനവമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലമാണിത്. കേസ് അട്ടിമറിക്കപ്പെട്ടത് തന്നെയാണെന്നും അനുപമ പറഞ്ഞു.

സാധാരണക്കാരായ ഞങ്ങളെ പോലുള്ളവർ കേസിന് പോകരുതെന്നാണ് തോന്നുന്നത്. സിസ്റ്ററിന് നീതി കിട്ടും വരെ മുന്നോട്ടുപോകും. വിധി പകർപ്പ് കിട്ടിയില്ല. പണവും സ്വാധീനവുമാണ് കേസ് അട്ടിമറിക്കാൻ കാരണം പണത്തിന്‍റെയും സ്വാധീനത്തിന്‍റെയും പേരിലാണ് ഇത് സംഭവിച്ചത്. പോരാട്ടം തുടരും. കൂടെ നിന്ന എല്ലാ നല്ലവരായവർക്കും നന്ദി. ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചിരുന്നില്ല. വിധി ഇങ്ങനെ വന്നത് വിശ്വസിക്കുന്നില്ല. പൊലീസും പ്രോസിക്യൂട്ടറും നല്ല രീതിയിൽ കേസിനെ കണ്ടു, എല്ലാ തെളിവുകളും നൽകിയിരുന്നു. നല്ല രീതിയിൽ കേസ് വാദിച്ചു. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

കന്യാസ്ത്രീകളുടെ വേദനക്കൊപ്പം നില്‍ക്കുന്നുവെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സിസ്റ്റര്‍ ജെസ്മി പറഞ്ഞു. വേദനപ്പിക്കുന്ന വിധിയാണെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലും പ്രതികരിച്ചു. കോടതി വിധി അംഗീകരിക്കണമെന്ന് ഫാദർ പോള്‍ തേലക്കാട്ടും പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News