ശ്രീറാം വെങ്കിട്ടരാമന് പുതിയ പദവി; കെ.എം.എസ്.സി.എൽ എം.ഡിയായി അധിക ചുമതല

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയകേസിലെ മുഖ്യപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ

Update: 2022-02-19 16:18 GMT
Editor : Shaheer | By : Web Desk
Advertising

ഡോ. ശ്രീറാം വെങ്കിട്ടരാമന് പുതിയ പദവി. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ്(കെ.എം.എസ്.സി.എൽ) എം.ഡിയുടെ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയാണ് നിലവിൽ ശ്രീറാം.

കെ.എം.എസ്.സി.എൽ എം.ഡിയായിരുന്ന ബാലമുരളി ഡി.യെ മാറ്റിയാണ് സ്ഥാനത്ത് ശ്രീറാമിനെ നിയമിച്ച് ജോയിന്റ് സെക്രട്ടറി ടി. സുധീർ ബാബു ഉത്തരവിറക്കിയത്. ബാലമുരളിയെ ഗ്രാമീണ വികസന വകുപ്പ് കമ്മീഷണറായും നിയമിച്ചു.

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയകേസിലെ മുഖ്യപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം മദ്യാസക്തിയിൽ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് ബഷീർ മരിക്കുന്നത്. സംഭവസമയത്ത് കാറിൽ ഒപ്പമുണ്ടായിരുന്ന വാഹന ഉടമയും സുഹൃത്തുമായ വഫ ഫിറോസിനെയും ശ്രീറാമിനെയും പ്രതികളാക്കി കേസെടുത്തു. തുടർന്ന് ശ്രീറാമിനെ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. 2020 മാർച്ചിലാണ് ആരോഗ്യ വകുപ്പിൽ കോവിഡ് സ്‌പെഷൽ ഓഫീസറായി സംസ്ഥാന സർക്കാർ ജോലിയിൽ തിരിച്ചെടുക്കുന്നത്.

നേരത്തെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഫാക്ട് ചെക്ക് വിഭാഗത്തിൽ ശ്രീറാമിനെ സംസ്ഥാന സർക്കാർ നിയമിച്ചിരുന്നു. കടുത്ത പ്രതിഷേധത്തെ തുടർന്ന് ഈ സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. നേരത്തെ തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചതും വിവാദമാകുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

Summary: Sriram Venkataraman gets new post; Additional charge as KMSCL MD

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News