സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

മറൈൻ ഡ്രൈവ് പ്രധാന വേദിയാകും

Update: 2026-09-29 07:17 GMT

കൊച്ചി: 65 മാത് സംസ്ഥാന സ്കൂൾ കലോത്സവം എറണാംകുളം ജില്ലയിൽ നടക്കും. ജനുവരി 4 മുതൽ 8 വരെയായിരിക്കും കലാമേള. മറൈൻ ഡ്രൈവ് പ്രധാന വേദിയാകും. ആകെ 27 വേദികളിലായി ആയിരക്കണക്കിന് മത്സരാര്‍ഥികൾ മാറ്റുരയ്ക്കും.

കഴിഞ്ഞ കലോത്സവത്തിന് തൃശൂരാണ് വേദിയായത്. 1028 പോയിന്റോടെ കണ്ണൂരാണ് സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. മുന്‍ ചാമ്പ്യന്മാരായ തൃശൂര്‍ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി. സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് കിരീടം നേടിയത്.

സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോടാണ് നടക്കുക. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും . 10,000 ത്തിലേറെ വിദ്യാര്‍ഥികൾ പങ്കെടുക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News