'പെങ്ങളുടെ കല്യാണ ദിവസം അച്ഛന്‍റെ മരണം! അച്ഛന്‍റെ 40 ന്‌ പെങ്ങളുടെ മരണം'; സങ്കടക്കടല്‍ താണ്ടി സുഹൃത്തിന്‍റെ വിജയം, കുറിപ്പ്

ജുബീഷ് കുമാര്‍ എന്ന പ്രവാസിയാണ് സുഹൃത്ത് ജെനീഷിന്‍റെ അതിജീവന കഥ ഫേസ്ബുക്കില്‍ പങ്കുവെച്ചത്

Update: 2021-08-25 14:07 GMT
Editor : ijas
Advertising

ജീവിതത്തില്‍ തുടര്‍ച്ചയായി വന്ന സങ്കടക്കടലിനെ അതിജീവിച്ച്, കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിച്ച യുവാവിന്‍റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജുബീഷ് കുമാര്‍ എന്ന പ്രവാസിയാണ് സുഹൃത്ത് ജെനീഷിന്‍റെ അതിജീവന കഥ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പെങ്ങളുടെ കല്യാണ ദിവസം അച്ഛന്‍റെ മരണവും അച്ഛന്‍റെ 40 ന്‌ പെങ്ങളുടെ മരണവും ദുരിതപെയ്ത്തായി വന്നപ്പോള്‍ തളര്‍ന്നിരിക്കാതെ മുന്നോട്ടുകുതിച്ച ജെനീഷ് ഇന്ന് ഒമാനില്‍ ജോലി ചെയ്യുന്നതായും സ്വന്തമായി ഒരു ബി.എം.ഡബ്ല്യൂ കാർ സ്വന്തമാക്കിയ സന്തോഷ വാര്‍ത്തയും സുഹൃത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചു. സുഹൃത്ത് ജെനീഷിന് ജീവിതത്തില്‍ നിറയെ ആശംസകള്‍ നേര്‍ന്നാണ് ജുബീഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്കിലെ വൈറല്‍ കുറിപ്പ് ഇങ്ങനെയാണ്:

ഇതു ജെനീഷ് ...ജീവിതത്തിൽ ഒരുപാടു കഷ്ടപ്പാടുകൾ തരണം ചെയ്ത് മുന്നോട്ടുവന്ന ആളാണ് ജെനീഷ്. അവനൊരു വട്ടപ്പേരുണ്ട്. ഞങ്ങളുടെ ഇടയിൽ...കൊമ്പൻ ജെനി. ജീവിതത്തിൽ അവനെ ദൈവം ഒത്തിരി കരയിപ്പിച്ചുണ്ട്.

പെങ്ങളുടെ കല്യാണ ദിവസം അച്ഛന്‍റെ മരണം! അച്ഛന്‍റെ 40 ന്‌ പെങ്ങളുടെ മരണം. എല്ലാം കൊണ്ടും അവൻ ശരിക്കും അവന്‍റെ ജീവിതം താളം തെറ്റി. ഇതിനിടയിൽ അവൻ ആർമിയില്‍ ചേർന്നിരുന്നു. അവിടെയും അവനെ ദൈവം തളർത്തി. ട്രെയിനിങ്ങിന്‍റെ ഇടയിൽ അവന്‍റെ കണ്ണുകൾക്ക് പരിക്കേൽക്കുകയും പിന്നീട് അവിടുന്നു അവനു തിരിച്ചു വരേണ്ടി വന്നു. അതോടു കൂടി സ്നേഹിച്ച പെൺകുട്ടിയും ഇട്ടിട്ടുപോയി.

പിന്നീട് ജോലി ചെയ്തടൊത്തൊക്കെ അവനെ അവഗണനകൾ മാത്രമായിരുന്നു കൂലി. പലേടത്തും മാറി മാറി ജോലി ചെയേണ്ടി വന്നു. അങ്ങനെ അവൻ കോഴിക്കോട് നിന്നും ദുബൈയിലേക്ക് എത്തിപ്പെട്ടു. അവിടെയും അവൻ ചെയ്തതൊന്നും ആരും കാണാതെപോയി ഒരുതരം തരാം താഴ്ത്തലുകൾ. പക്ഷേ അവൻ തളർന്നില്ല മുന്നോട്ടു പോയി. എന്ത് ജോലിയും എടുക്കാൻ അവൻ തയ്യാറായിരുന്നു. അതവനെ ജീവിക്കാൻ പഠിപ്പിച്ചു.

ഇന്നവൻ ഒമാനിൽ ആണ്. അന്ന് പട്ടിണി ആയിരുന്ന അവൻ ഇന്ന് ഒരു ബി.എം.ഡബ്ല്യൂ കാർ സ്വന്തമാക്കി. അത് അവന്‍റെ ജീവിതത്തിലെ വലിയ കാര്യമാണ്. അവൻ അത് വാങ്ങി എന്നു ആദ്യം പറഞ്ഞത് എന്നോടാണ്. അവന്‍റെ ആ സന്തോഷത്തിൽ നമ്മളും ഒരു ഭാഗമാണെന്ന്‌ പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം.

"കൊമ്പൻ ജെനി" നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News