വാരിയെല്ലുകള്‍ പൊട്ടി,കിഡ്നിക്ക് പരിക്ക്; പത്തംഗ സംഘം കൊലപ്പെടുത്തിയ വിനയന് ക്രൂരമായ മർദനമേറ്റുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

നാല് ദിവസം അതിക്രൂരമർദനമാണ് വിനയൻ നേരിട്ടത്

Update: 2022-07-13 02:52 GMT

പാലക്കാട്: അട്ടപ്പാടിയിൽ പത്തംഗ സംഘം കൊലപ്പെടുത്തിയ വിനയന് ക്രൂരമായ മർദനമേറ്റുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾ പൊട്ടുകയും കിഡ്നിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നാല് ദിവസം അതിക്രൂരമർദനമാണ് വിനയൻ നേരിട്ടത്.

തോക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് വിനയന് ക്രൂരമായ മർദനമേറ്റത്. രണ്ട് കാലിലും കയ്യിലും ക്രൂരമായ മർദനം ഏറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പേശികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരം മുഴുവൻ നീരുവച്ച് പഴുത്തിരുന്നു. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് കിഡ്നിയുടേയും പ്രവർത്തനം നിലച്ചിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തുടർച്ചയായി 4 ദിവസമാണ് വിനയന് മർദനമേറ്റത്. ആനയെ ഓടിക്കാനായി എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ വിനയന്‍റെ കരച്ചിൽ കേട്ട് ഷെഡിൽ കയറിയപ്പോഴാണ് മർദനമേറ്റ് കിടക്കുന്നത് കണ്ടത്. നന്ദകിഷോറിനെ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വിനയന്‍റെ മൃതദ്ദേഹം ബന്ധുകൾക്ക് വിട്ടുനൽകി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News