സാദിഖലി തങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; തന്‍റെ പരാമർശം വളച്ചൊടിച്ചുവെന്ന് ഉമർ ഫൈസി മുക്കം

ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ല

Update: 2024-11-01 07:30 GMT

കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് എതിരായ പരാമർശത്തിൽ വിശദീകരണവുമായി ഉമർ ഫൈസി മുക്കം . ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല പ്രസംഗിച്ചതെന്നും മതപരമായ വീക്ഷണമാണ് പറഞ്ഞതെന്നും ഉമർ ഫൈസി മീഡിയവണിനോട് പറഞ്ഞു. ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ ആണ് വിശദീകരണം.

ഉമർ ഫൈസിയുടെ പ്രസ്താവനയെ ചൊല്ലി സമസ്തയിലെ ഇരു വിഭാഗവും, തമ്മിലുള്ള തർക്കം രൂഷമാകുന്നതിനിടെ ആണ് മുക്കം ഉമർ ഫൈസിയുടെ വിശദീകരണം. ആരെയും പേരെടുത്ത് പരാമർശിച്ചിട്ടില്ല. ഖാസിയാകുന്നതിലെ മതവിധിയാണ് താൻ പറഞ്ഞത്, തൻ്റെ പരാമർശം വളച്ചൊടിച്ചു , തുടങ്ങിയവയാണ് ഉമർ ഫൈസിയുടെ വിശദീകരണം.

ഉമർ ഫൈസിയെ പുറത്താക്കണമെന്ന് എസ്‍വൈഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അടക്കമുള്ളവർ പരസ്യമായി ആവശ്യം ഉന്നയിച്ചിരുന്നു.ഇന്നലെ എടവണ്ണപ്പാറയിൽ ചേർന്ന സമസ്ത കോർഡിനേഷൻ മേഖല കമ്മറ്റി സമ്മേളനത്തിൽ ഉമർ ഫൈസിക്ക് എതിരെ നടപടി വേണമന്നെ പ്രമേയവും അവതരിപ്പിച്ചു. നടപടി വേണമെന്ന ആവശ്യത്തിൽ ലീഗ് നേതൃത്വവും ഉറച്ച് നിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഉമർ ഫൈസിയുടെ വിശദീകരണം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News