വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥി

ടി.ഐ മധുസൂദനനെ സ്ഥാനാർഥിയാക്കിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ കുഞ്ഞികൃഷ്ണൻ, അദ്ദേഹത്തെ ഒരു ഇടതുപക്ഷക്കാരനായി കാണാൻ കഴിയില്ലെന്ന് തുറന്നടിച്ചു

Update: 2026-03-16 05:16 GMT

പയ്യന്നൂർ: സിപിഎം കോട്ടയായ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. നിലവിലെ സ്ഥാനാർത്ഥി ടി.ഐ മധുസൂദനനെ അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം. പാർട്ടിക്കുള്ളിൽ താൻ നേരത്തെ ഉയർത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തുടർച്ചയായാണ് ഈ തെരഞ്ഞെടുപ്പ് എന്ന് അദ്ദേഹം വ്യക്തമാക്കി.

ടി.ഐ മധുസൂദനനെ സ്ഥാനാർഥിയാക്കിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ കുഞ്ഞികൃഷ്ണൻ, അദ്ദേഹത്തെ ഒരു ഇടതുപക്ഷക്കാരനായി കാണാൻ കഴിയില്ലെന്ന് തുറന്നടിച്ചു. ഒരു ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ ശൈലിയാണ് മധുസൂദനന്റേതെന്നും, രക്തസാക്ഷി ഫണ്ടിൽ പോലും വെട്ടിപ്പ് നടത്തിയ ഒരാളെ ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി അംഗീകരിക്കാൻ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിക്കെതിരെയുള്ള പോരാട്ടം പാർട്ടിക്കകത്ത് നിന്ന് ഇനി പുറത്തേക്ക് വ്യാപിപ്പിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

തന്റെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തിന് എതിരെയല്ലെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു വ്യക്തമാക്കി. സിപിഎമ്മിനെ മാഫിയാ സംഘങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കുക എന്ന വലിയ ലക്ഷ്യമാണ് തനിക്കുള്ളത്. പാർട്ടിയും ഇടതുപക്ഷവും പരാജയപ്പെടരുത് എന്ന ആഗ്രഹമുള്ളതുകൊണ്ടാണ് താൻ ഈ പോരാട്ടത്തിന് മുതിരുന്നത്. പാർട്ടി അനുഭാവികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദ്ദമാണ് സ്വതന്ത്രനായി നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ യുഡിഎഫുമായോ കോൺഗ്രസുമായോ ഇതുവരെ ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. എന്നാൽ അഴിമതിക്കെതിരെയുള്ള തന്റെ ഈ പോരാട്ടത്തിന് ജനങ്ങളിൽ നിന്നും മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും വലിയ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News