വര്‍ക്കലയിൽ വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം
ദൂരെ നിന്നും പാളത്തിൽ ഓട്ടോ ശ്രദ്ധയിൽ പെട്ട ട്രെയിൻ ലോക്കോപൈലറ്റ് വേഗത കുറച്ചതിനാൽ വൻ അപകടം ഒഴിവായി
Update: 2025-12-24 02:05 GMT
കാസര്‍കോട്: കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച് അപകടം. ചൊവ്വാഴ്ച രാത്രി 10.10ന് തിരുവനന്തപുരം വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ ട്രാക്കിൽ പ്രവേശിച്ച ഓട്ടോയിലാണ് ട്രെയിൻ ഇടിച്ചത്. ദൂരെ നിന്നും പാളത്തിൽ ഓട്ടോ ശ്രദ്ധയിൽ പെട്ട ട്രെയിൻ ലോക്കോപൈലറ്റ് വേഗത കുറച്ചതിനാൽ വൻ അപകടം ഒഴിവായി.
ട്രെയിൻ വരുന്നത് കണ്ട് ഓട്ടോ ഡ്രൈവർ കല്ലമ്പലം സ്വദേശി സുധി ചാടി രക്ഷപ്പെട്ടു. ഇയാൾക്ക് നിസ്സാര പരിക്കുകളുണ്ട്. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ ട്രെയിൻ പിടിച്ചിട്ടു. പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. പ്ലാറ്റ്ഫോമിലൂടെ ഓട്ടോ ഓടിച്ച് ട്രാക്കിൽ കയറ്റിയെന്നാണ് നാട്ടുകാർ പറയുന്നത്.