'വേളാങ്കണ്ണി പള്ളി മുരുക ക്ഷേത്രം'; വിദ്യാസാഗർ ഗുരുമൂർത്തി

'യേശു എന്നൊരാള്‍ ജീവിച്ചിരുന്നില്ല. മതം മാറ്റാന്‍ വേണ്ടി എന്ത് കുതന്ത്രവും പയറ്റും, ചരിത്ര പുസ്തകങ്ങളെ വരെ തിരുത്തും'

Update: 2026-10-26 08:48 GMT

തിരുവനന്തപുരം: രാജ്യത്തെ പ്രധാന ക്രൈസ്തവ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളി, മുരുകൻ്റെ ക്ഷേത്രമാണെന്ന വാദവുമായി ഹിന്ദുത്വ പ്രചാരകന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി. വേളാങ്കണ്ണി എന്നത് 'വേൽ' എടുത്തുനിൽക്കുന്ന മുരുകനെയും മടിയിൽ വെച്ചിരിക്കുന്ന പാർവതിയാണെന്നുമാണ് ഗുരുമൂർത്തിയുടെ വാദം. ഇതിന്റെ 60 വർഷം മുമ്പത്തെ ചരിത്രം പരിശോധിക്കണമെന്നും, അന്ന് അവിടെ ആരെങ്കിലും പോയിട്ടുണ്ടോ?അറുപത് കൊല്ലം മുമ്പ് മലയാറ്റൂർ മലകയറ്റത്തിന് ആരുണ്ടായിരുന്നു എന്നും ഗുരുമൂര്‍ത്തി ചോദിക്കുന്നു.

'വേലാം കന്നി, വേലേന്തിയ കന്നിയാണ്. അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടില്‍ ജനിച്ച മേരി, കുട്ടിയും പിടിച്ച് നില്‍ക്കുന്നത്. ആദ്യം ഹിന്ദുക്കള്‍ വന്ന് കൂടുന്നൊരു സ്ഥലം കണ്ടെത്തുക. ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങങ്ങള്‍ കണ്ടെത്തുക. എന്നിട്ട് അവിടെ കുരിശ് വെക്കുക എന്നാണ്. പാഞ്ചാലിമേടും ക്രിസ്തുമതവും തമ്മില്‍ ഒരു ബന്ധവുമില്ല. 100 കണക്കിന് കുരിശുകളാണ് അവിടെ വെച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവര്‍ക്കൊരു പ്രൊട്ടക്ഷന്‍ കിട്ടിയിട്ടുണ്ട്. എവിടെയെങ്കിലും കുരിശ് വെച്ചാല്‍ പിന്നെ ചോദ്യംചെയ്യാന്‍ പറ്റില്ല എന്നതാണ്. മുസ്‌ലിംകളെ വഖഫ് പോലെ. മറ്റുമതങ്ങള്‍ക്ക് മേലെ തങ്ങള്‍ക്കൊരു അധീശത്വം ഉണ്ടെന്ന് സ്ഥാപിക്കാനാണ് കുരിശ് വെക്കുന്നത്. ഈ ബ്രിട്ടീഷുകാര്‍ ഇപ്പോഴും പോയിട്ടില്ലെന്നാണ് അവര്‍ കരുതുന്നത്. ഹിന്ദുക്കളുടെ ഉള്ളിലും ഈ ബ്രിട്ടീഷുകാരുണ്ട്. അതുകൊണ്ടാണ് ഇതിനൊന്നും അവര്‍ പ്രതികരിക്കാത്തത്'- ഹിന്ദുത്വ ആശയ പ്രചോരണം നടത്തുന്ന ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗുരുമൂര്‍ത്തി പറയുന്നു.

Advertising
Advertising

'ആന പിടിക്കാതിരിക്കാന്‍ വേണ്ടി അറക്കവാള്‍ വെച്ച കുരിശാണ്. അങ്ങനെ തുമ്പിക്കൈ മുറിഞ്ഞ എത്ര ആനകളെ കാണാം. ക്രിസ്തുമതത്തിന് എതിരല്ലാത്ത എന്താണ് ഉള്ളത്. കാട്ടുപന്നി ക്രിസ്തുമതത്തിന് എതിരാണ്. തെരുവ് നായ, ആന അതുപോലെ മറ്റു മതസ്ഥരും എതിരാണ്. സ്‌പെയിനിലും മറ്റും നടത്തിയിരുന്ന മതവേട്ട വലുതാണ്. തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാര്‍ കൊണ്ടുനടന്നിരുന്നത്. ക്രിസ്തുമതത്തെ നിന്ദിക്കുകയോ ചോദ്യംചെയ്യുകയോ ചെയ്യുന്നവരെ മേശമേല്‍ കിടത്തി ഇങ്ങനെ കൊലപ്പെടുത്തുമായിരുന്നു. ഇത്തരമൊരു പ്രാകൃതമായ ശിക്ഷാവിധി ജിഹാദികളില്‍ പോലുമില്ല'- ഗുരുമൂര്‍ത്തി പറഞ്ഞു.

'ഏറ്റവും അപകടകരം ക്രിസ്തുമതാണ്, ക്രിസ്തു എന്നൊരാള്‍ ജീവിച്ചിരുന്നിട്ടില്ല. ഇടമറുകിന്റെ വാദമാണ് ശരി. ഇടമറുകിനെ സഭയില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. അയാളെ തെമ്മാടിക്കുഴിയില്‍ അടയ്ക്കണം എന്നാണ് പറഞ്ഞത്. സെന്റ് തോമസ് കേരളത്തില്‍ വന്നു എന്നാണല്ലോ ഇവര് പറയുന്നത്. ആ വാദം അംഗീകരിച്ചാല്‍ പോലും അയാള്‍ മരിച്ചിരിക്കുക ഇവിടെയോ തമിഴ്‌നാട്ടിലോ ആയിരിക്കുമല്ലോ. സിറിയയില്‍ എങ്ങനെയാണ് അവരുടെ തലയോട്ടി കാണുക. അവിടുത്തെ ക്രിസ്ത്യാനികള്‍ വാദിക്കുകയാണ് അവിടെ വന്നു എന്ന്. ഓരോ നാട്ടിലും ഓരോ മുഖച്ഛായയാണ്, നമ്മുടെ നാട്ടില്‍ ബാബു ആന്റണിയുടെ മുഖച്ഛായയാണ്. ജപ്പാനില്‍ അവിടുത്തെ നാട്ടിലെ വലിയ നടന്റെ മുഖച്ഛായയാണ്. ഇങ്ങനെ ഓരോനാട്ടിലും മുഖം മാറുന്നൊരു ദേവന്‍. കൃഷ്ണന്‍ എല്ലായിടത്തും ഒരുപോലെയാണ്'- ഗുരുമൂര്‍ത്തി പറഞ്ഞു.

'ഇവര്‍ ഓരോ നാട്ടിലും ചെല്ലുമ്പോള്‍ അവരുടെ ആളുകളോടൊപ്പമാണ് എന്ന് തോന്നിക്കാന്‍ വേണ്ടി മുഖം വരയ്ക്കും. മതം മാറ്റാന്‍ വേണ്ടി എന്ത് തന്ത്രവും പയറ്റുന്നൊരു സഭയാണ്. അതിന് വേണ്ടി ചരിത്ര പുസ്തകങ്ങളെ വരെ തിരുത്തും. നെറ്റില്‍ നോക്കിയാല്‍ പോലും കിട്ടില്ല. അതിന് വേണ്ടി ആളുകളെ പണം കൊടുത്ത് നിറുത്തിയിട്ടുണ്ട്. അതില്‍ ഹിന്ദുക്കള്‍ വീണുപോകാതിരിക്കാന്‍ ഇടമറുകിനെ വായിച്ചുതുടങ്ങണം എന്നാണ് പറയാനുള്ളത്. ആന്ധ്രയില്‍ ക്ഷേത്രങ്ങളുടെ മേലെ കുരിശ് വെച്ചിരിക്കുകയാണ്. ഇവര്‍ക്ക് പറയാന്‍ തക്ക ഒരു ചരിത്രവും കേരളത്തില്‍ ഇല്ല. ലോകത്ത് ജിഹാദികള്‍ ചിന്തിക്കാന്‍ പോലും പറ്റാത്തത്ര ക്രൂരത കൊണ്ടുനടന്നവരാണ്.

ബ്രിട്ടീഷ്-പോര്‍ച്ചുഗീസ് മതത്തിന്റെ മറപറ്റി വളര്‍ന്ന മതം സഹിഷ്ണുത പഠിപ്പിക്കുകയാണ്. യേശു എന്നൊരാള്‍ ജീവിച്ചിരുന്നില്ല. ഈ വിഷയത്തില്‍ ഏതൊരാളുമായും സംവാദത്തിന് തയ്യാറാണ്, യേശു ജീവിച്ചിരുന്നുവെന്ന് ഇവര്‍ ക്വാട്ട് ചെയ്യുന്ന വ്യാജ പണ്ഡിതന്മാരുടെ അല്ലാതെ മറ്റൊരു തെളിവും ഇല്ല. ഫ്രാന്‍സും യൂറോപ്പും കത്തിയെരിയാന്‍ കാരണം അവിടുത്തെ ജനങ്ങള്‍ക്ക് ക്രിസ്തുമതത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാണ്. അതിലേക്കാണ് ഇസ്ലാം വന്നത്. സഭയ്ക്ക് ഇനി യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതീക്ഷയില്ല, ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് അവര് നോക്കുന്നത്'- ഇങ്ങനെ പോകുന്നു ഗുരുമൂര്‍ത്തിയുടെ വാദങ്ങൾ.

സഭയിൽ നിന്ന് നേട്ടങ്ങൾ പ്രതീക്ഷിക്കുന്ന, അമേരിക്കയിൽ പോകാൻ ആഗ്രഹിക്കുന്ന 'അമേരിക്കാനന്ദ'മാരായ സന്യാസിമാരാണ് ക്രൈസ്‌തവ സഭകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതെന്ന വിമർശനവും ഗുരുമൂർത്തി ഉന്നയിച്ചു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News