'ഡിഐജി വിനോദ് കുമാർ തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് പിന്നാലെ പരോൾ അനുവദിച്ചു'; വിജിലൻസ് എഫ്‌ഐആർ

എഫ്ഐആറിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു

Update: 2025-12-21 04:26 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം:ജയിൽ ഡിഐജി വിനോദ് കുമാര്‍ കണ്ണൂർ, വിയ്യൂർ , പൂജപ്പുര ജയിലുകളിലെ തടവുകാരിൽ നിന്ന് വിനോദ് കുമാർ കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ് എഫ്ഐആർ. എഫ്ഐആറിന്‍റെ പകര്‍പ്പ് മീഡിയവണിന്  ലഭിച്ചു. കൈക്കൂലിയായി പണം വാങ്ങിയതിന് പിന്നാലെ വിനോദ് കുമാര്‍ പരോൾ അനുവദിച്ചെന്നും പ്രതികളുമായും ഗുണ്ടകളുമായും വിനോദ് കുമാർ ഫോണിൽ ബന്ധപ്പെട്ടതായും വിജിലൻസ് കണ്ടെത്തി.

അതേസമയം, കൈക്കൂലിക്കേസിൽ തെളിവുകൾ പുറത്തുവന്നിട്ടും ഡിഐജി വിനോദ് കുമാറിനെ സർക്കാർ സംരക്ഷിക്കുകയാണ്. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന വിജിലൻസ് റിപ്പോർട്ടിൽ ഇതുവരെ നടപടിയില്ല. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News