കൊട്ടാരക്കരയില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനെത്തിയവർ തമ്മിൽ കയ്യാങ്കളി

പാർട്ടി അംഗത്വമില്ലാത്ത രണ്ടു പേർ സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്

Update: 2021-10-01 07:31 GMT

കൊല്ലം കൊട്ടാരക്കര ചെമ്പൻപൊയ്കയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനെത്തിയവർ തമ്മിൽ കയ്യാങ്കളി. പാർട്ടി അംഗത്വമില്ലാത്ത രണ്ടു പേർ സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ഏറെക്കാലമായി ഇവിടെ പാർട്ടിക്കുള്ളിൽ വിഭാഗീയത നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ ബ്രാഞ്ച് കമ്മറ്റിയിൽ നിന്ന് നേരത്തെ തന്നെ അഞ്ചു പേരെ പുറത്താക്കിയിരുന്നു. ഇങ്ങനെ പുറത്താക്കിയവരിൽ രണ്ട് പേർ ഇന്നലെ സമ്മേളനത്തിനെത്തി എന്നാരോപിച്ചായിരുന്നു തർക്കം. ഇതിനിടെ മുൻ ഏരിയ സെക്രട്ടറി ബേബി അതിൽ ഒരാളെ പിടിച്ചുതള്ളി. ഇതേ തുടർന്നാണ് തർക്കം കയ്യാങ്കളിയില്‍ കലാശിച്ചത്. ഇതിനിടയിലാണ് ഒരു പ്രവർത്തകൻ അരയിൽ തിരുകിയിരുന്ന കത്തി പുറത്തെടുത്തതോടെ സംഭവം കൂടുതല്‍ വഷളാവുകായിരുന്നു.

കഴിഞ്ഞ ആഴ്ച നടന്ന ആലപ്പുഴ നോര്‍ത്ത് ഏരിയയിലെ കളപ്പുര ബ്രാഞ്ച് സമ്മേളനവും ബഹളത്തില്‍ കലാശിച്ചിരുന്നു. പാര്‍ട്ടി അംഗമല്ലാത്തയാളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണം. കമ്മാടി ലോക്കല്‍ കമ്മിറ്റിയില്‍ മാത്രം രണ്ടു ബ്രാഞ്ച് സമ്മേളനങ്ങളാണ് പാതിവഴിയില്‍ നിര്‍ത്തിയത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News