വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകം ഏറ്റുവാങ്ങിയ വി.എസ്. അനിൽകുമാറിന്‍റെ വീടിന് മുന്നിൽ റീത്ത്

കണ്ണപുരത്തെ വീടിന്‍റെ ഗേറ്റിന് സമീപമാണ് ഇന്ന് രാവിലെ റീത്ത് കണ്ടെത്തിയത്

Update: 2026-02-19 03:10 GMT

കണ്ണൂര്‍: കണ്ണൂരിൽ വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകം ഏറ്റുവാങ്ങിയ പ്രൊഫ. എം. എൻ. വിജയന്‍റെ മകൻ ഡോ. വി.എസ്. അനിൽകുമാറിന്‍റെ വീടിന് മുന്നിൽ റീത്ത് . കണ്ണപുരത്തെ വീടിന്‍റെ ഗേറ്റിന് സമീപമാണ് ഇന്ന് രാവിലെ റീത്ത് കണ്ടെത്തിയത്. സംഭവത്തിൽ എഴുത്തുകാരൻ അശോകൻ ചരുവിൽ അപലപിച്ചു.

അശോകൻ ചരുവിലിന്‍റെ കുറിപ്പ്

സത്യാനന്തരകാലം ആരംഭിക്കുന്നതിനെല്ലാം വളരെ മുൻപ് എഴുതപ്പെട്ട ഒരു കഥയാണ്. ജീവിതവും ചരിത്രവും അത്രമേൽ കൂടിച്ചേർന്ന ഒരു കഥ. ഭീഷ്മാസാഹ്നിയുടെ പ്രസിദ്ധമായ "തമസ്" എന്ന നോവൽ ആരംഭിക്കുന്നത് രാത്രിയിൽ ചേരിയിലെ തൻ്റെ കുടിലിൽ ഒരാൾ ഒരു പന്നിയെ കൊല്ലുന്ന രംഗത്തോടെയാണ്. പന്നിയെ കൊന്ന് തന്നെ ഏൽപ്പിക്കണമെന്ന് ഗ്രാമത്തിലെ ഒരു പ്രമുഖൻ അയാളോട് ആവശ്യപ്പെട്ടിരുന്നു.

Advertising
Advertising

ഏൽപ്പിച്ച പ്രവർത്തി ചെയ്ത് പ്രതിഫലം വാങ്ങി ആ തുകക്ക് മദ്യപിച്ച് അയാൾ ഉറങ്ങാൻ കിടന്നു. പിന്നെ അയാൾ ഉണർന്നത് വൈകുന്നേരമാണ്. അപ്പോഴേക്കും അയാളുടെ ചേരി മാത്രമല്ല; ആ ഗ്രാമവും ആ നാടും കത്തിയെരിഞ്ഞു കഴിഞ്ഞിരുന്നു. ഈയിടെ ആദരണീയനായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറക്കു മുന്നിൽ എൽഡിഎഫ് പ്രചരണബോർഡ് വെച്ച വാർത്ത വായിച്ചപ്പോൾ ഞാൻ ഭീഷ്മസാഹ്നിയെ ഓർത്തു.

ഇപ്പോൾ വി.എസ്.അനിൽകുമാറിൻ്റെ വീടിനു മുന്നിലെ റീത്ത് വാർത്ത വായിച്ചപ്പോഴും. എന്താണ് സംഭവിച്ചതെന്ന് അറിയില്ല; എന്തും സംഭവിക്കാം. കാലം അതാണ്. കുത്രന്ത്രികൾ എന്നപോലെ ബുദ്ധിശൂന്യരും ഏതു ചേരിയിലും ഉണ്ടാകാം. ഒരു കാര്യത്തിൽ എനിക്കുറപ്പുണ്ട്. കണ്ണപുരത്തുള്ള ഒരാളും അങ്ങനെയൊരു പ്രവർത്തി ചെയ്യില്ല. വി.എസ്.അനിൽകുമാറിൻ്റെ വീടിനു മുന്നിൽ റീത്തു വെച്ച നീചമായ നടപടിയെ ശക്തമായി അപലപിക്കുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News