'മ': ലൗ- ലെഗസി- ലിറ്ററേച്ചർ; മലപ്പുറത്തിന്റെ വൈവിധ്യങ്ങളുടെ ആഘോഷവുമായി യൂത്ത് ലീ​ഗ്

2025 ജനുവരിയിൽ മലപ്പുറത്താണ് പരിപാടി.

Update: 2024-09-23 18:00 GMT

മലപ്പുറം: മലപ്പുറത്തിന്റെ വൈവിധ്യങ്ങൾ ആഘോഷിക്കുന്ന 'മ': ലൗ- ലെഗസി- ലിറ്ററേച്ചർ എന്ന ശീർഷകത്തിൽ മലപ്പുറം ലിറ്ററേച്ചർ ആന്റ് കൾച്ചറൽ ഫെസ്റ്റിവലുമായി മുസ്‌ലിം യൂത്ത് ലീ​ഗ്. 2025 ജനുവരിയിൽ മലപ്പുറത്താണ് പരിപാടി.

മലപ്പുറത്തിന്റെ ചരിത്രം, സാഹിത്യം, സംസ്കാരം തുടങ്ങി സർവ മേഖലകളെയും ആഴത്തിൽ സ്പർശിക്കുന്ന വിധത്തിലാണ് സാഹിത്യോത്സവമെന്ന് സംഘാടകർ അറിയിച്ചു. 'വൈവിധ്യങ്ങളെ ആഘോഷിക്കുന്നു' എന്ന പ്രമേയത്തിൽ ഫെസ്റ്റിവലിനു മുന്നോടിയായി വിവിധ പ്രീ-ഇവന്റ്സുകൾ സംവിധാനിച്ചിട്ടുണ്ട്.

ഒപ്പം മലപ്പുറത്തിന്റെ ചരിത്ര വർത്തമാനങ്ങൾ സമഗ്രമായി അന്വേഷിക്കുന്ന ചരിത്ര രചന, പ്രാദേശിക ചരിത്ര സമാഹരണം എന്നിവയും നടത്തും. അപരവൽക്കരണത്തിന്റെയും അപനിർമിതകളുടേയും കാലത്ത് മലപ്പുറത്തിന്റെ വൈവിധ്യങ്ങൾ ആഘോഷിക്കുന്ന ഫെസ്റ്റിവൽ ചേർന്നുനിൽപ്പിന്റെ പുതിയൊരു ഇടം തുറക്കുമെന്നും സംഘാടകർ പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News