കുവൈത്തിൽ പോലീസ് സ്റ്റേഷനുകളിലെത്തുന്ന പരാതിക്കാരോട് മാതൃകാപരമായി പെരുമാറാണമെന്നു നിർദേശം

ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു അൽ റായി പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്

Update: 2019-03-30 19:24 GMT
Advertising

കുവൈത്തിൽ പോലീസ് സ്റ്റേഷനുകളിലെത്തുന്ന പരാതിക്കാരോട് മാതൃകാപരമായി പെരുമാറാണമെന്നു നിർദേശം. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ കാര്യ അണ്ടർ സെക്രട്ടറി ഷെയ്ഖ് ഫൈസൽ അൽ നവാഫ് അസ്സ്വബാഹ് ആണ് സ്റ്റേഷൻ മേധാവികൾക്ക് നിർദേശം നൽകിയത്.

ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു അൽ റായി പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മോശം പെരുമാറ്റത്തിന്റെ പേരിൽ രാജ്യത്തെ ഒരു പോലീസ് സ്റ്റേഷൻ മേധാവിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് പൊതുസുരക്ഷാ മേധാവിയുടെ സർക്കുലർ ഇറങ്ങിയത്. പരാതിക്കാരനായ മുൻ ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് സ്റ്റേഷൻ ഇൻചാർജിനെതിരെ നടപടിയെടുത്തത്. പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന സന്ദർശകരോട് പ്രത്യേകിച്ച് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വിരമിച്ചവരോട് ആദരവോടെ പെരുമാറണമെന്നാണ് നിർദേശം.

Full View

രാജ്യത്തിനു വേണ്ടി സേവനം ചെയ്ത ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിഗണന നൽകണമെന്നും പോലീസ് മേധാവികൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജറാഹ്, പോലീസ് വകുപ്പമേധാവി ഇസാം അൽ നയീം എന്നിവരുടെ നിർദേശമനുസരിച്ചുള്ള സർക്കുലർ ഗൗരവത്തിലെടുക്കണമെന്നും പൊതു സുരക്ഷാകാര്യ അണ്ടർ സെക്രട്ടറി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രാലയത്തിന്റെ സേവനം കൂടുതൽ മാതൃകാ പരമാക്കാനും എക്സ് സർവീസ് ജീവനക്കാർക്ക് കൂടുതൽ പരിഗണന ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്നും ഷെയ്ഖ് ഫൈസൽ അൽ നവാഫ് പറഞ്ഞു.

Tags:    

Similar News