കുവൈത്തില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ പൗരത്വം ഇനിയൊരു ഘടകമല്ല

വിദേശി സാന്നിധ്യത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്മെന്റ് നിർത്തണമെന്നു ആവശ്യമുയർന്ന സാഹചര്യത്തലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്

Update: 2019-07-18 18:03 GMT
Advertising

കുവൈത്തിൽ വിദേശ തൊഴിലാളികളെ റിക്രൂട് ചെയ്യുന്ന കാര്യത്തിൽ പൗരത്വം അടിസ്ഥാനമാക്കി നിയന്ത്രണമോ ഇളവോ നൽകാൻ സാധ്യമല്ലെന്നു മാൻ പവർ അതോറിറ്റി. വിദേശി സാന്നിധ്യത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്മെന്റ് നിർത്തണമെന്നു ആവശ്യമുയർന്ന സാഹചര്യത്തലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

Full View

വിദേശ റിക്രൂട്മെന്റിനായുള്ള തൊഴിലുടമയുടെ അപേക്ഷ പരിശോധിച്ച ശേഷം സ്ഥാപനത്തിനു അനുവദിക്കപ്പെട്ട തൊഴിൽ ശേഷിക്കനുസൃതമായാണ് റിക്രൂട്മെന്റ് അനുമതി നൽകുന്നതെന്ന് മാൻപവർ അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽ മൂസ പറഞ്ഞു. അപേക്ഷയിൽ പറയുന്ന ഒഴിവു സ്ഥാപനത്തിൽ ഉണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ഒഴിവുണ്ടെങ്കിൽ അതിനനുസരിച്ചു റിക്രൂട്മെന്റ് അനുവദിക്കുക എന്നതല്ലാതെ തൊഴിലാളികൾ ഏതെങ്കിലും രാജ്യക്കാർ ആകണമെന്ന് നിശ്ചയിക്കാനോ ഏതെങ്കിലും പ്രത്യേക രാജ്യക്കാരെ വിലക്കാനോ അതോറിറ്റിക്ക് ഉത്തരവാദിത്തമില്ല. രാജ്യത്തെ തൊഴിൽ നിയമം അനുസരിച്ചുള്ള റിക്രൂട്മെന്റിനു മാത്രമാണ് അതോറിറ്റി അനുമതി നൽകുന്നത്.

അതേസമയം, ജനസംഖ്യാസന്തുലന നടപടികളുടെ ഭാഗമായി ഏതെങ്കിലും രാജ്യത്തു നിന്നുള്ള റിക്രൂട്മെന്റ് കുറയ്ക്കണമെങ്കിൽ തൊഴിലുടമകൾക്കിടയിൽ ബോധവൽക്കരണം നടത്തുകയാണ് വേണ്ടതെന്നും അഹമ്മദ് അൽ മൂസ കൂട്ടിച്ചേർത്തു. ജനസംഖ്യയിലെ സ്വദേശി വിദേശി അന്തരം കുറക്കുന്നതിന് വിദേശ രാജ്യങ്ങൾക്കു റിക്രൂട്മെന്റ് ക്വാട്ട നിശ്ചയിക്കണമെന്നു പാർലിമെന്റ് അംഗങ്ങളും വിവിധ സർക്കാർ വകുപ്പുകളും ശിപാർശ ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ടു ജനസംഖ്യാ ക്രമീകരണസമിതിയുടെ പഠനം നടന്നുവരികയാണ്.

Tags:    

Similar News