കുവൈത്തിൽ  662 പേർക്ക് കൂടി കോവിഡ്; 5 മരണം

പുതിയ രോഗികളിൽ  122 ഇന്ത്യക്കാർ; രോഗബാധിതരുടെ എണ്ണം 32510 ആയി

Update: 2020-06-08 11:16 GMT
Advertising

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2999 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 662 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 1037 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം32510 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 21242 ഉം ആയി ഉയർന്നു. പുതിയ രോഗികളി 122 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9296 ആയി.

24 മണിക്കൂറിനിടെ 5 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 269 ആയി.

നിലവിൽ 10999 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 166 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത് . രാജ്യത്ത് ഇതുവരെ 318284 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

Tags:    

Similar News