ഇന്ത്യയുള്‍പ്പടെയുള്ള രാജ്യക്കാര്‍ക്ക് കുവെെത്തിന്‍റെ താത്ക്കാലിക പ്രവേശന വിലക്ക്

ഓഗസ്റ് ഒന്നിന് വാണിജ്യ വിമാന സർവീസ് പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി

Update: 2020-07-30 19:38 GMT
Advertising

ഇന്ത്യ ഉൾപ്പെടെയുള്ള ഏഴു രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കുവൈത്ത് താൽക്കാലികമായി പ്രവേശനവിലക്ക് ഏർപ്പെടുത്തി. ഓഗസ്റ് ഒന്നിന് വാണിജ്യ വിമാന സർവീസ് പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി.

ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഇറാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശനവിലക്ക്. കുവൈറ്റിന്‍റെ നടപടി പ്രവാസികള്‍ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. എന്നാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് ആ രാജ്യങ്ങളിലെ പൗരത്വവുമായി യാതൊരു ബന്ധവുമില്ലെന്നും മറിച്ച് ഈ ഏഴ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചിട്ട് കുവൈറ്റിലേക്ക് എത്തുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.

പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താത്ത മറ്റേതെങ്കിലും ഒരു രാജ്യത്ത് 14 ദിവസം താമസിച്ചിട്ട് കaവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ കുവൈത്തിലേക്ക് പ്രവേശിക്കാമെന്നു അധികൃതര്‍ വിശദീകരിച്ചു

Tags:    

Similar News