ഗതാഗതവകുപ്പ് ആസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി പ്രത്യേക സർവീസ് സെന്‍ററുമായി കുവൈത്ത്

വീൽചെയറിൽനിന്ന് ഇറങ്ങാതെതന്നെ ഇടപാടുകൾ നടത്താൻ സാധിക്കുന്ന വിധമാണ് സെന്‍റർ സജ്ജീകരിച്ചത്.

Update: 2020-11-16 01:17 GMT
Advertising

കുവൈത്തിൽ ഗതാഗത വകുപ്പ് ആസ്ഥാനത്തു ഭിന്നശേഷിക്കാർക്കായി പ്രത്യേക സർവീസ് സെൻറർ ആരംഭിച്ചു. വീൽചെയറിൽനിന്ന് ഇറങ്ങാതെതന്നെ ഇടപാടുകൾ നടത്താൻ സാധിക്കുന്ന വിധമാണ് സെന്‍റർ സജ്ജീകരിച്ചത്.

ട്രാഫിക് വകുപ്പ് ആസ്ഥാനത്തു ഒരുക്കിയ സർവീസ് സെന്‍റർ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഇസ്സാം അൽ നഹാം ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വാഹന രജിസ്ട്രേഷൻ തുടങ്ങി ട്രാഫിക്ക് വകുപ്പുമായി ബന്ധപ്പെട്ട ഒട്ടുമിക്ക സേവനങ്ങളും വാഹനത്തിലോ വീല്‍ചെയറിലോ ഇരുന്നു തന്നെ പൂർത്തിയാക്കാൻ സാധിക്കുന്ന വിധമാണ് സെന്‍റർ സജ്ജീകരിച്ചത്.

Full View

സേവനകേന്ദ്രം കൂടുതൽ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മന്ത്രാലയമെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. ഗതാഗത വകുപ്പ് മേധാവി മേജർ ജനറൽ ജമാൽ അൽ സായിഗ്, ഭിന്ന ശേഷി വകുപ്പിലെ സൈക്ലോജിക്കൽ ഡയറക്ടർ ഹനാദി അൽ മുബൈലിഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Tags:    

Similar News