ബുലന്ദ്ശഹര്‍ ആള്‍ക്കൂട്ട കൊലപാതകം; ഒരാള്‍കൂടി പിടിയില്‍

ഒളിവിലായിരുന്ന ഇയാളെ ബുലന്ദ്ശഹറിലെ ഒരു ഗ്രാമത്തില്‍ വെച്ച് ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു

Update: 2019-01-01 09:45 GMT
Advertising

ബുലന്ദ്ശഹറില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രധാനപ്രതികളില്‍ ഒരാളായ കലുവയേയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സുബോധ് കുമാറിനെ കോടാലി ഉപയോഗിച്ച് ആക്രമിച്ചത് കലുവയാണെന്നാണ് പോലീസ് കണ്ടെത്തല്‍.

ഒളിവിലായിരുന്ന ഇയാളെ ബുലന്ദ്ശഹറിലെ ഒരു ഗ്രാമത്തില്‍ വെച്ച് ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ, പോലീസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ സൈനികന്‍ ജിതേന്ദ്ര മലിക്കിനെ സൈന്യം പോലീസിന് കൈമാറിയിരുന്നു. കൃത്യവിലോപത്തിന് ബുലന്ദ്ഷഹര്‍ എസ്.എസ്.പി അടക്കം മൂന്ന് പോലീസ് ഉദ്യോസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

Tags:    

Similar News