‘മിന്നലാക്രമണം ഭീകരര്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതിന്റെ പശ്ചാതലത്തില്‍’

ഭീകരരെ അടക്കി നിർത്താനുള്ള ഇന്ത്യയുടെ നിരന്തരമായ ആവശ്യം പാകിസ്ഥാൻ മുഖവിലക്കെടുത്തിരുന്നില്ലെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു

Update: 2019-02-26 07:06 GMT
Advertising

പുൽവാമ ഭീകരാക്രമണത്തിന് ശേഷം സമാന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാവേറാക്രമണം നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ചാവേറാക്രമണത്തിന് പദ്ധയിട്ടതിന് പിറകെയാണ് പാകിസ്ഥാനിൽ മിന്നലാക്രമണം നടത്തിയതെന്ന് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞു.

ബലാകോട്ട്, ചകോത്തി, മുസാഫർബാദ് എന്നിടങ്ങളിൽ നടത്തിയ ആക്രമണത്തിൽ പല പ്രമുഖരായ ഭീകരരും കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി പറ‍ഞ്ഞു. ഭീകരരെ അടക്കി നിർത്താനുള്ള ഇന്ത്യയുടെ നിരന്തരമായ ആവശ്യം പാകിസ്ഥാൻ മുഖവിലക്കെടുത്തിരുന്നില്ല. എന്നാൽ ഭീകരതക്കെതിരായി ഏതറ്റം വരേയും പോരാടാൻ ഇന്ത്യ തയ്യാറാണെന്നും വിജയ് ഗോഖലെ പറഞ്ഞു.

സിവിലിയൻസിനെ ഒഴിവാക്കിക്കൊണ്ടുള്ള പോരാട്ടമാണ് ഇന്ത്യ നടത്തിയത്. പാകിസ്ഥനിലെ ഉൾവന പ്രദേശത്താണ് വ്യോമസേന ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ സീനിയർ കമാന്റർമാർ മുതൽ, ട്രെയ്നർമാർ വരെയുണ്ടെന്നും ഗോഖലെ പറഞ്ഞു.

Tags:    

Similar News