ജമ്മു കശ്മീരില്‍ സാമൂഹ്യപ്രവര്‍ത്തകനെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു

പുല്‍വാമയില്‍ തീവ്രവാദികളുടെ ഗ്രനേഡാക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന് പരിക്കേറ്റു

Update: 2019-03-30 13:20 GMT
Advertising

ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ സാമൂഹ്യപ്രവര്‍ത്തകനെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. അര്‍ജുമന്ദ് ഹുസൈന്‍ ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കച്ചവടസ്ഥാപനത്തില്‍ അതിക്രമിച്ച് കടന്ന് വെടിവെക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ പ്രകോപനം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. പുല്‍വാമയില്‍ തീവ്രവാദികളുടെ ഗ്രനേഡാക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന് പരിക്കേറ്റു. അക്രമിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News