നോട്ട് മല; ആറ് യ​ന്ത്രങ്ങൾ 12 മണിക്കൂർ കൊണ്ട് എണ്ണിക്കൂട്ടിയത് 30 കോടി

പണം എണ്ണൽ തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞു

Update: 2024-05-06 12:30 GMT
Editor : Anas Aseen | By : Web Desk
Advertising

റാഞ്ചി: ജാർഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടുജോലിക്കാരന്റെ വസതിയിൽ നിന്ന് പിടികൂടിയ നോട്ട് ​കെട്ടുകളിൽ നിന്ന് 12മണിക്കൂർ കൊണ്ട് എണ്ണത്തിട്ടപ്പെടുത്തിയത് 30 കോടി.വിവിധയിടങ്ങളിൽ ഇ.ഡി നടത്തിയ റെയ്ഡിലാണ് ​കോടികളുടെ കള്ളപ്പണം പിടികൂടിയത്.

ആറ് നോട്ട് യന്ത്രങ്ങൾ നിർത്താതെ പ്രവർത്തിച്ചാണ് കോടികൾ എണ്ണിതിട്ടപ്പെടുത്തിയത്. നിരവധി തവണ പണം എണ്ണുന്ന യന്ത്രങ്ങൾ തരാറിലായതിനെ തുടർന്ന പുതിയവ കൊണ്ടുവന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. പണം എണ്ണൽ തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞു.

കഴിഞ്ഞ ദിവസമാണ് സാമ്പത്തികതട്ടിപ്പ് കേസിൽ ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായി ആലംഗീർ ആലമിന്റെ പേഴ്സണൽ സെക്രട്ടറിയായ സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനായ ജഹാംഗീറിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ കോടികളുടെ നോട്ട്കെട്ടുകൾ കണ്ടെത്തിയത്.

ജാർഖണ്ഡ് ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയർ വീരേന്ദ്ര റാമിനെ കഴിഞ്ഞ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. സർക്കാർ പദ്ധതികൾ നടപ്പാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ് ചെയ്തത്.പണം പിടികൂടിയതിൽ അന്വേഷണം നടക്കട്ടെയെന്ന് ആലംഗിർ ആലം പ്രതികരിച്ചത്.

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News