കോണ്‍ഗ്രസ് എം.എല്‍.എക്ക് നേരെ വെടിയുതിര്‍ത്ത് അക്രമിസംഘം; പരിക്കേറ്റ എം.എല്‍.എ ആശുപത്രിയില്‍

ഹര്‍ചരന്ദ്പൂരിലെ മോദി സ്കൂളിന് സമീപമാണ് സംഭവം നടന്നത്. ടോള്‍ പ്ലാസയിലൂടെ കടന്നുപോയ എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ന്ന അക്രമിസംഘം വാഹനത്തിന് 

Update: 2019-05-14 11:10 GMT
Advertising

ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് സമീപം കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിന് നേരെ ആക്രമണം. ലക്നോവില്‍ നിന്ന് റായ്‍ബറേലിയിലേക്ക് പോകുന്ന വഴിമധ്യേയാണ് ഒരു സംഘം ആയുധധാരികളായ അക്രമിസംഘം അതിഥി സിങിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ത്തത്.

ഹര്‍ചരന്ദ്പൂരിലെ മോദി സ്കൂളിന് സമീപമാണ് സംഭവം നടന്നത്. ടോള്‍ പ്ലാസയിലൂടെ കടന്നുപോയ എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ന്ന അക്രമിസംഘം വാഹനത്തിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ആക്രമണത്തിനിടെ എം.എല്‍.എയുടെ വാഹനം നിയന്ത്രണംവിട്ട് തലകുത്തനെ മറിയുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ അതിഥിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ് തനിക്ക് നേരെയുണ്ടായതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും അതിഥി സിങ് ആവശ്യപ്പെട്ടു.

Tags:    

Similar News