മുസഫര്‍നഗര്‍ പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്യണമെന്ന് ജമാഅത്തെ ഇസ്‍ലാമി

‘കലാപത്തിനിടെ കൊല്ലപ്പെട്ട അറുപതിലധികം ആളുകള്‍ക്ക് നീതി ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്‍റെ ബാധ്യത’

Update: 2019-07-21 18:38 GMT
Advertising

മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട 40 കേസുകളിലെ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ ജമാഅത്തെ ഇസ്‍ലാമി. ക്രോസ് വിസ്താരം പോലും നടത്താതെ പ്രതികളെ വെറുതെവിട്ടത് ഞെട്ടലുളവാക്കുന്നതാണ്. ഉത്തരവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യണം. കലാപത്തിനിടെ കൊല്ലപ്പെട്ട അറുപതിലധികം ആളുകള്‍ക്ക് നീതി ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്‍റെ ബാധ്യതയാണെന്നും ജമാഅത്തെ ഇസ്‍ലാമി ദേശീയ അധ്യക്ഷന്‍‍ സയ്യിദ് സആദത്തുല്ല ഹുസൈനി വ്യക്തമാക്കി.

Tags:    

Similar News