‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്ത് മാറ്റില്ല’

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക പദവിയും, ജമ്മു കശ്മീരിനുണ്ടായിരുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും അമിത് ഷാ

Update: 2019-09-08 15:08 GMT
Advertising

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 371 റദ്ദാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അറുപത്തിയെട്ടാമത് നോർത്ത് ഈസ്റ്റ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ തുടർന്ന് പലരും വ്യാജപ്രചരണങ്ങൾ നടത്തുകയുണ്ടായി. കേന്ദ്രം ആർട്ടിക്കിൾ 371ഉം എടുത്ത് കളയാനിരിക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് താന്‍ നേരത്തെ പാർലമെന്റിൽ തന്നെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ അമിത് ഷാ, എട്ട് വടക്ക് കിഴക്കൻ മുഖ്യമന്ത്രിമാർ ഇരിക്കുന്ന ഈ വേദിയിലും സർക്കാരിന്റെ നിലപാട് അറിയിക്കുകയാണെന്നും പറഞ്ഞു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക പദവിയും, ജമ്മു കശ്മീരിനുണ്ടായിരുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ആർട്ടിക്കിൾ 370 താൽക്കാലികമായ പദവിയായിരുന്നു. അനധികൃതമായ ഒരു കുടിയേറ്റവും ഇന്ത്യയിൽ പൊറുപ്പിക്കില്ലെന്നും, അതാണ് എൻ.ആർ.സിയുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.

Tags:    

Similar News