ചന്ദ്രയാന്‍; സഹായവുമായി നാസ എത്തുന്നു

നാസയുടെ ലൂണാര്‍ റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡറിന്റെ ലക്ഷ്യ സ്ഥാനം കേന്ദ്രീകരിച്ച് നിരീക്ഷണങ്ങള്‍ നടത്തും

Update: 2019-09-17 03:05 GMT
Advertising

ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ നാസയും കൂടുതല്‍ പരിശോധനകള്‍ നടത്തുന്നു. ഇന്ന് വിക്രം ലാന്‍ഡറിന്റെ ലക്ഷ്യ സ്ഥാനത്തിന് മുകളിലൂടെ നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ നീരീക്ഷണം നടത്തും.

ലാന്‍ഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമം ISRO തുടരുകയാണ്. ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് കണ്ടെത്താനും, പേടകവുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാനുമുള്ള തീവ്ര ശ്രമം ISRO നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 21 വരെ ഇത് തുടരാനാണ് ഇസ്രോയുടെ തീരുമാനം. ഈ ഉദ്യമത്തിന് നാസയും സഹായിക്കുന്നുണ്ട്.

ഇന്ന് നാസയുടെ ലൂണാര്‍ റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡറിന്റെ ലക്ഷ്യ സ്ഥാനം കേന്ദ്രീകരിച്ച് നിരീക്ഷണങ്ങള്‍ നടത്തും. ഈ ഓര്‍ബിറ്റര്‍ പകര്‍ത്തുന്ന ദൃശ്യങ്ങളില്‍ നിന്നും വിക്രം ലാന്‍ഡറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ ചിത്രങ്ങള്‍ നാസ ഇസ്രോക്ക് കൈമാറുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ 7ന് സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയ വിനിമയം നഷ്ടമായത്. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലാണ് ഇസ്രോ. ചന്ദ്രയാന്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ തെര്‍മല്‍ ഇമേജുകളില്‍ നിന്നും പേടകം പൊട്ടിപ്പോയിട്ടില്ലെന്ന് വ്യക്തമായിരുന്നു.

Tags:    

Similar News