ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൌജന്യ യാത്ര

സ്ത്രീ സുരക്ഷക്കായി 13,000 ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്

Update: 2019-10-29 04:23 GMT
Advertising

ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൌജന്യം. സ്ത്രീ സുരക്ഷക്കായി 13,000 ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് സ്ത്രീ സുരക്ഷക്ക് ഊന്നല്‍ നല്‍കിയുള്ള കേജ്‍രിവാള്‍ സര്‍ക്കാരിന്റെ നീക്കം‍.

നിര്‍ഭയ സംഭവത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ മുഖ്യ വിഷയമാണ്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിലും അതാവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സ്ത്രീ സുരക്ഷ ഉയര്‍ത്തിയുള്ള നീക്കം കേജ്‍രിവാള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൌജന്യയാത്ര, സുരക്ഷക്ക് കൂടുതല്‍ ഉദ്യോഗസ്ഥര്‍ അങ്ങനെ നീണ്ടുപോകുന്നു പദ്ധതികള്‍.

ബസുകളില്‍ സിസിടിവി ക്യാമറകള്‍ അടക്കമുള്ള അധുനിക സുരക്ഷ സംവിധാനം, ഭിന്ന ശേഷിക്കാര്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള 1000 ലോ ഫ്ലോര്‍ ബസുകള്‍ എന്നിവയും കേജ്‍രിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേജ്‍രിവാളിന് മനോനില തെറ്റിയിരിക്കുകയാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.

Tags:    

Similar News