‘മുഖത്ത് നോക്കി സത്യം വിളിച്ച് പറഞ്ഞവനാണ് നിങ്ങള്‍, ബജാജ്’

നിലവിലെ ഭരണകൂടം ഭയത്തിന്റെയും അനിശ്ചിതത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

Update: 2019-12-02 06:30 GMT
Advertising

കേന്ദ്രമന്ത്രിമാരായ അമിത് ഷായെയും നിർമ്മല സീതാരാമനേയും വേദിയിലിരുത്തി കേന്ദ്ര സർക്കാറിനെ വിമർശിച്ച വ്യവസായി രാഹുൽ ബജാജാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സർക്കാറിനെ വിമർശിക്കാൻ ജനങ്ങൾ ഭയപ്പെടുന്ന കാലമാണ് ഇപ്പോഴുള്ളതെന്ന രാഹുൽ ബജാജിന്റെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.

ഫാസിസ്റ്റ് കാലത്ത് നേരെ നിന്ന് സത്യം വിളിച്ചു പറയുകയാണ് ബജാജ് ചെയ്തതെന്ന് ഒരു കൂട്ടർ വാദിച്ചു. രാജ്യത്ത് ഭീതിയുണ്ടെന്ന് പറഞ്ഞ ബജാജിന്റെ വാദത്തെ എതിർക്കുന്ന മോദി ഭക്തർ, അദ്ദേഹം പറഞ്ഞ കാര്യത്തിന്റെ പേരിൽ ‘ബൊയ്ക്കോട്ട് ബജാജ്’ കാമ്പയിനുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും ട്വിറ്റരവാദികൾ പരിഹസിച്ചു. പലരും തങ്ങളുടെ കയ്യിലുള്ള ബജാജ് ബെെക്കിന്റെ ചിത്രം പങ്കുവെച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.

വിമർശനങ്ങൾ ഉൾക്കൊള്ളാൻ മോദി സർക്കാരിന് കഴിയുന്നില്ലെന്നാണ് രാഹുൽ ബജാജ് പറഞ്ഞത്. ഇവിടെ കൂടിയിരിക്കുന്ന വേറാരെങ്കിലും ഇത് തുറന്ന് പറയുമെന്ന് തോന്നുന്നില്ല. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ഭരണകൂടം ഭയത്തിന്റെയും അനിശ്ചിതത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.


ഗാന്ധിയെ കൊന്ന ഗോഡ്സെയേ രാജ്യസ്നേഹിയായി പ്രഖ്യാപിച്ച സാധ്വി താക്കൂറിന് നിങ്ങൾ പാർലമെന്റിലേക്ക് ടിക്കറ്റ് കൊടുത്തു. പാർലമെന്റ് കമ്മിറ്റിയിൽ അംഗമാക്കിയെന്നും ബജാജ് സൂചിപ്പിച്ചു. എന്നാൽ രാഹുൽ ബജാജിന്റെ പരാമർശങ്ങൾ രാജ്യതാൽപര്യത്തിന് എതിരാണെന്ന് മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

Full View
Tags:    

Similar News